ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ ജാഥയുടെ ശോഭ കെടുത്തുന്ന വീഴ്ചകൾ ചില ഘടകങ്ങൾക്ക് ഉണ്ടായതിനെതിരെ കർശന സമീപനം സ്വീകരിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ജാഥ പൊതുവിൽ വിജയമായിരുന്നെങ്കിലും ചില പ്രദേശങ്ങളിൽ സംഘാടനത്തിൽ പോരായ്മകൾ ഉണ്ടായെന്നാണ് അതു സംബന്ധിച്ച റിപ്പോർട്ടിലെ വിലയിരുത്തൽ. 

ജാഥയിലെ പങ്കാളിത്തം സംബന്ധിച്ചു ജില്ലാ ഘടകങ്ങൾ സംസ്ഥാന കമ്മിറ്റിക്കു കണക്കുകൾ നൽകിയിട്ടുണ്ട്. ഒരേ ജില്ലയിൽ തന്നെ നല്ല രീതിയിൽ സ്വീകരണം സംഘടിപ്പിക്കപ്പെട്ട മേഖലകളും മറിച്ചുള്ളതും ഉണ്ട്. ജില്ലാ ഘടകങ്ങൾക്കു വീഴ്ച ഉള്ളതായി വിലയിരുത്തൽ ഇല്ല. എന്നാൽ താഴോട്ടു ശ്രദ്ധക്കുറവു സംഭവിച്ച സ്ഥലങ്ങളുണ്ട്. നേരത്തേ കണക്കുകൂട്ടിയ ആളുകൾ വരാതിരുന്നതും വന്ന ശേഷം നേരത്തേ തന്നെ യോഗവേദി വിട്ടതുമായ സംഭവങ്ങളുണ്ട്.

ജാഥയുമായി ബന്ധപ്പെട്ടു വന്ന ചില വിവാദങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്ന അഭിപ്രായം ചർച്ചയിൽ ഉണ്ടായി. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ജാഥയുടെ ആദ്യഘട്ടത്തിൽ വിട്ടുനിന്നതാണ് ഇതുവഴി ചിലർ സൂചിപ്പിച്ചത്.

English Summary : CPM review regarding faults during Janakeeya Prathirodha Jaadha led by MV Govindan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com