തിരുവനന്തപുരം ∙ ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി തിരഞ്ഞെടുപ്പു കമ്മിഷനു കത്തു നൽകി. ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കുമേൽ സുപ്രീംകോടതിയെ സമീപിക്കാൻ എ.രാജയ്ക്കു പത്തു ദിവസം സമയം അനുവദിച്ചിരുന്നു. എന്നാൽ അനുകൂല ഉത്തരവു സുപ്രീംകോടതിയിൽ നിന്നു ലഭിക്കാത്ത സാഹചര്യത്തിൽ ജനപ്രാതിനിധ്യ നിയമം 107-ാം വകുപ്പു പ്രകാരം അദ്ദേഹം അയോഗ്യനായതിനാൽ ഹൈക്കോടതി വിധി പൂർണ അർഥത്തിൽ നടപ്പിലാക്കണമെന്നു സുധാകരൻ തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടു.
English Summary: K.Sudhakaran approaches Election Commission for Devikulam by-election