ADVERTISEMENT

തിരുവനന്തപുരം ∙ ഇന്നു മുതൽ നൽ‌കുമെന്നു പ്രഖ്യാപിച്ചിരുന്ന ശമ്പള പരിഷ്കരണ കുടിശികയുടെ ആദ്യ ഗഡു വിതരണം നീട്ടിവച്ചതിനു പിന്നാലെ പുതിയ സാമ്പത്തിക വർഷത്തെ അവധി സറണ്ടറിനും വിലക്ക്. ഇന്നു മുതലാണ് 2023–24 സാമ്പത്തിക വർഷത്തെ അവധി സറണ്ടർ സമർപ്പിക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് വിലക്ക് പ്രഖ്യാപിച്ചത്. 

കഴിഞ്ഞ വർഷത്തെ അവധി സറണ്ടറിനു വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിഎഫിൽ ലയിപ്പിച്ച 2022–23 ലെ അവധി സറണ്ടർ തുക 2027 മാർച്ച് 31നു ശേഷമേ പിൻവലിക്കാൻ കഴിയൂ എന്നു വ്യക്തത വരുത്തി ധനവകുപ്പ് ഉത്തരവിറക്കി. 

English Summary: Leave surrender ban this financial year also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com