ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ നിന്ന് ആയുർവേദ ചികിത്സയെ അകറ്റി നിർത്തുമ്പോൾ കേന്ദ്ര സർക്കാരിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയായ സിജിഎച്ച്എസിൽ ആയുർവേദ ചികിത്സയ്ക്കും സ്വാഗതം. 40 ലക്ഷത്തോളം ഗുണഭോക്താക്കളുള്ള കാഷ്‌ലെസ് ആരോഗ്യ പരിരക്ഷാ പദ്ധതിയാണ് സിജിഎച്ച്എസ്. ഇൗ പദ്ധതിക്കു കീഴിൽ എംപാനൽ ചെയ്ത ആയുർവേദ ആശുപത്രികളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രമുഖ ആയുർവേദ ആശുപത്രികളൊക്കെ പദ്ധതിയുടെ ഭാഗമാണ്.

എന്നാൽ, മെഡിസെപ്പിൽ ആയുർവേദ ആശുപത്രികളെ ഉൾപ്പെടുത്തണമെന്ന ജീവനക്കാരുടെയും പെൻഷൻകാരുടെയും ആവശ്യം ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. സർക്കാരിന്റെ തന്നെ ആയുർവേദ ആശുപത്രികളെപ്പോലും മെഡിസെപ് പരിരക്ഷയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആയുർവേദ ആശുപത്രികളെ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്താറില്ല എന്നായിരുന്നു ഇതെക്കുറിച്ച് കഴിഞ്ഞ ദിവസം മന്ത്രി കെ.എൻ.ബാലഗോപാൽ പ്രതികരിച്ചത്.

 

 

English Summary: CGHS includes Ayurveda treatments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com