ADVERTISEMENT

തിരുവനന്തപുരം∙ ഇന്ന് നഗരത്തിലെത്തുന്ന പ്രധാനമന്ത്രിക്കായി കനത്ത സുരക്ഷ ഏർപ്പെടുത്തി.  

ഗതാഗത നിയന്ത്രണം

ശംഖുമുഖം ആഭ്യന്തര വിമാനത്താവളം മുതൽ ഓൾസെയിന്റസ്, ചാക്ക, പേട്ട, പാറ്റുർ, ആശാൻ സ്‍ക്വയർ, പഞ്ചാപുര, ആർ.ബി.ഐ, ബേക്കറി ജംക്‌ഷൻ, പനവിള, മോഡൽ സ്കൂൾ ജംക്‌ഷൻ, അരിസ്റ്റോ ജംക്‌ഷൻ, തമ്പാനൂർ വരയെുള്ള റോഡിലും ബേക്കറി ജംക്‌ഷൻ, വാൻറോസ്, ജേക്കബ്സ്, സെൻട്രൽ സ്റ്റേഡിയം വരെയുള്ള റോഡിലും രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും

വാഹന പാർക്കിങ്

പ്രധാന മന്ത്രി വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യാനെത്തുന്ന തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പൊതുപരിപാടിക്കു വരുന്ന വാഹനങ്ങൾ തമ്പാനൂർ, മാഞ്ഞാലിക്കുളം ഗ്രൗണ്ടിലോ, തൈക്കാട്  സ്വാതി തിരുനാൾ സംഗീത കോളജ് പരിസരത്തോ, കിള്ളിപ്പാലത്തുള്ള ചാല ഗവ. ബോയ്സ് ഹയർ സെക്കൻഡറി  സ്കൂൾ ഗ്രൗണ്ടിലോ, ചാല ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിലോ പാർക്ക് ചെയ്യണം

സെൻട്രൽ സ്റ്റേഡിയത്തിലെ പരിപാടിയുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങൾ സംസ്കൃത കോളജ് പരിസരത്തോ, യൂണിവേഴ്സിറ്റി കോളജ് പരിസരത്തോ, കേരള യൂണിവേഴ്സിറ്റി ക്യാംപസ് പരിസരത്തോ, പാളയം എൽഎംഎസ് ഗ്രൗണ്ടിലോ, കവടിയാർ സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ടിലോ പാർക്ക് ചെയ്യാം.

പാർക്കിങ് പാടില്ല

പൊതു പരിപാടികളുമായി  ബന്ധപ്പെട്ട് വരുന്ന വാഹനങ്ങൾ  പ്രധാന റോഡിലോ, ഇടറോഡുകളിലോ പാർക്ക് ചെയ്യാൻ പാടില്ല. അങ്ങനെ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും.

English Summary: PM Modi's visit: Heavy security and Traffic Control in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com