ADVERTISEMENT

കൊച്ചി∙ മോട്ടർ വാഹന വകുപ്പിലെ ഏഴംഗ ഉദ്യോഗസ്ഥ സംഘം യുഎഇ സന്ദർശിച്ചപ്പോൾ സംഘത്തിന്റെ മുഴുവൻ യാത്രാപദ്ധതികളും താമസസൗകര്യങ്ങളും നിയന്ത്രിച്ചത് ക്യാമറ വിവാദത്തിൽ ഉപകരാർ ലഭിച്ച കമ്പനിയുടെ ഉടമ.

 2017 സെപ്റ്റംബറിലായിരുന്നു ഒരാഴ്ചയോളം നീണ്ട യുഎഇ സന്ദർശനം. വെഹിക്കിൾ ടെസ്റ്റിങ് സെന്ററുകളുടെ പ്രവർത്തനം പഠിക്കാനെത്തിയ സംഘം എന്നാണു യുഎഇയിലെ പലരോടും അന്നു സംഘത്തിലുള്ളവർ പറഞ്ഞത്. 

എന്നാൽ, വ്യക്തിപരം എന്ന നിലയിൽ കുടുംബമായും സംഘം ചേർന്നും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ യുഎഇ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ഒരു യാത്ര വകുപ്പിന്റെ അറിവോടെ ഉണ്ടായിട്ടില്ലെന്നാണു മോട്ടർ വാഹന വകുപ്പ് അധികൃതർ പറയുന്നത്. 

സംഘത്തിന്റെ ഡെസേർട്ട് സഫാരിയടക്കമുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുകയും താമസവും യാത്രാസൗകര്യങ്ങളും മേൽനോട്ടം വഹിക്കുകയും ചെയ്തത് ക്യാമറ ഉപകരാർ നേടിയ കോഴിക്കോട് ഓഫിസുള്ള കമ്പനിയുടെ ഉടമയാണ്. 

 

English Summary: Raw on AI traffic camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com