ADVERTISEMENT

കോഴിക്കോട് ∙ റോഡ് ക്യാമറ പദ്ധതിയിൽനിന്നു പിന്മാറിയ അൽ ഹിന്ദ് കമ്പനി ക്രമക്കേട് ആരോപിച്ചു 2021 നവംബറിൽ തന്നെ വ്യവസായ വകുപ്പിനു കത്ത് നൽകിയിരുന്നു. അന്നു നടപടിയെടുക്കാതിരുന്ന വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ തന്നെയാണ് വിവാദമുയർന്നപ്പോൾ അന്വേഷണത്തിനു സർക്കാർ നിയോഗിച്ചത്. 

പദ്ധതിയിൽനിന്നു പിന്മാറുകയാണെന്നും എസ്ആർഐടി കമ്പനി വഴി നിക്ഷേപമായി കെൽട്രോണിനു നൽകിയ 3 കോടി രൂപ തിരികെക്കിട്ടണമെന്നും പറഞ്ഞായിരുന്നു അൽഹിന്ദിന്റെ കത്ത്. എന്നാൽ കെൽട്രോണിൽ അടച്ച പണം ഇപ്പോൾ തിരികെനൽകാനാവില്ലെന്നും പണം എസ്ആർഐടിയിൽനിന്നു വാങ്ങിക്കോളാനുമായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷിന്റെ 2021 ഡിസംബറിലെ മറുപടി.

English Summary : Letter pointed out irregularity in road camera project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com