ADVERTISEMENT

കൊച്ചി ∙ തട്ടേക്കാട് പെരിയാർ നദിയിൽ 2007 ഫെബ്രുവരി 20ന് ഉണ്ടായ ബോട്ടപകടത്തിന്റെയും കാരണം യാത്രക്കാരുടെ എണ്ണം പരിധിയിൽ കൂടിയതായിരുന്നു. വൈകിട്ടാണ് അപകടം നടന്നതെന്നതു രക്ഷാപ്രവർത്തനത്തെ ബാധിക്കുകയും ചെയ്തു. അന്നു ബോട്ടു മറിഞ്ഞ് എളവൂർ സെന്റ് ആന്റണീസ് യുപി സ്കൂളിലെ 15 വിദ്യാർഥികൾ ഉൾപ്പെടെ 18 പേരാണു മരിച്ചത്. പത്തിൽ താഴെ മാത്രം ആളുകളെ കയറ്റാൻ പെർമിറ്റുള്ള ബോട്ടിലാണ് 61 പേരെ കയറ്റിയത്.

2007ലെ അപകടത്തിനു ശേഷം 5 വർഷത്തേക്കു പെരിയാറിൽ ബോട്ട് സർവീസ് നടന്നില്ല. ഇപ്പോൾ ഭൂതത്താൻകെട്ടിൽ പത്തും തട്ടേക്കാട്ട് രണ്ടും സ്വകാര്യ ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. തുറമുഖ വകുപ്പിലെ കനാൽ ഓഫിസറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇൻഷുറൻസുമുള്ള ബോട്ടുകൾ പരിശോധിച്ച് എല്ലാ വർഷവും പെരിയാർവാലി അധികൃതർ പെർമിറ്റ് പുതുക്കി നൽകുകയാണു ചെയ്യുന്നത്. തട്ടേക്കാട്ട് വനംവകുപ്പിന്റെ രണ്ടു ബോട്ടുകളും സർവീസ് നടത്തുന്നു.

വേനൽക്കാലത്തു ഭൂതത്താൻകെട്ടിൽ വെള്ളം സംഭരിക്കുമ്പോൾ മാത്രമാണ് പെരിയാറിൽ ബോട്ട് സർവീസുള്ളത്. യാത്രക്കാർക്കെല്ലാം ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് എന്നിവ ഉറപ്പാക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. ബോട്ടപകടത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് എം.എം. പരീതുപിള്ള കമ്മിഷൻ മുന്നോട്ടുവച്ച പ്രധാന ശുപാർശകളൊന്നും പക്ഷേ, നടപ്പായില്ല.

Content Highlights: Thattekkad boat accident, Boat accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com