ADVERTISEMENT

തിരുവനന്തപുരം ∙ നദികളിൽ അടിഞ്ഞു കൂടിയ പ്രളയാവശിഷ്ടങ്ങൾ നീക്കം ചെയ്ത കരാറുകാർക്ക് നൽകാനുള്ള കുടിശിക ബിൽ തുകയായ  40,36,08,265 രൂപ അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രളയാനന്തരം നദികളിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനു തയാറാക്കിയ കരട് മാർഗ നിർദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി.

സപ്ലൈകോ ജീവനക്കാർക്ക് ധന വകുപ്പ് അംഗീകരിച്ച ശമ്പള സ്‌കെയിലും നിബന്ധനകളും ഉൾപ്പെടുത്തി പതിനൊന്നാം ശമ്പള പരിഷ്‌കരണം അനുവദിച്ചു. പാലക്കാട് ഐഐടിക്കു വേണ്ടി വനംവകുപ്പിൽ നിന്ന് ഏറ്റെടുത്ത 18.14 ഹെക്ടർ ഭൂമിക്കു പകരം  അട്ടപ്പാടി താലൂക്കിൽ 20.022 ഹെക്ടർ ഭൂമി, വനം വകുപ്പിന് പരിഹാര വനവൽക്കരണത്തിനു കൈമാറും. 

പിആർഡിയിൽ പുതിയ 8 വാഹനങ്ങൾ വാങ്ങും.

English Summary : Fourty crore to contractors who removed flood debris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com