ADVERTISEMENT

തിരുവനന്തപുരം ∙  വ്യവസായമന്ത്രി പി.രാജീവിന്റെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫിസ് മുറിയിലെ തീപിടിത്തം ക്രൈംബ്രാഞ്ച് എസ്പി എസ്. മധുസൂദനന്റെ നേതൃത്വത്തിൽ അന്വേഷിക്കും. ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് ഇന്നലെ കേസിന്റെ ഫയലുകൾ ക്രൈംബ്രാഞ്ചിനു കൈമാറി. എസിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിനു കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ഫയലുകൾ ഒന്നും കത്തിയില്ലെന്ന് വ്യവസായ വകുപ്പും പൊലീസും സ്ഥിരീകരിച്ചിരുന്നു. എസിയും ഫാനും കംപ്യൂട്ടറിന്റെ മോണിറ്ററും കീബോർഡും പൂർണമായി കത്തി നശിച്ചു. കസേരകളും കർട്ടനും തീപിടിച്ചു. കംപ്യൂട്ടർ സിപിയുവിന് ചൂടേറ്റിട്ടുണ്ടെങ്കിലും നാശമുണ്ടായില്ലെന്ന് പൊലീസ് അറിയിച്ചു. വിശദപരിശോധന നടത്തിയ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നൽകുന്ന റിപ്പോർട്ടാണ് അന്വേഷണത്തിൽ നിർണായകമാകുക.

English Summary : Minister Rajeev's Additional PS office Fire, Investigation to Crime Branch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com