ADVERTISEMENT

തിരുവനന്തപുരം ∙ എസ്ആർഐടിക്കു കരാർ ലഭിച്ച ക്യാമറാ ടെൻഡറിൽ അക്ഷര എന്റർപ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ പങ്കെടുപ്പിച്ച കാര്യത്തിൽ മന്ത്രി പി.രാജീവ് പറഞ്ഞതു തെറ്റാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അക്ഷര എന്റർ പ്രൈസസ് 2010ൽ റജിസ്റ്റർ ചെയ്ത കമ്പനിയാണെന്നും 2017ൽ പ്രൈവറ്റ് ലിമിറ്റഡായി മാറിയെന്നും ഇതിനു രേഖയുണ്ടെന്നുമാണു മന്ത്രി പറഞ്ഞത്. എന്നാൽ 2017ലാണ് ഈ പേരിൽ കമ്പനി രൂപീകരിച്ചതെന്നു റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖ പുറത്തുവിട്ടുകൊണ്ടു ചെന്നിത്തല പറഞ്ഞു. 

സർക്കാർ ആഗ്രഹിച്ച റിപ്പോർട്ട് എഴുതിക്കൊടുക്കാൻ ആദ്യം വിസമ്മതിച്ചതുകൊണ്ടാണു വ്യവസായ വകുപ്പിൽനിന്നു പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ റവന്യു വകുപ്പിലേക്കും പിന്നാലെ ആരോഗ്യവകുപ്പിലേക്കും മാറ്റിയതെന്നു ചെന്നിത്തല ആരോപിച്ചു.

English Summary: Ramesh Chennithala against P Rajeev on road camera tender

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com