കൊട്ടാരക്കര ∙ ഡോ.വന്ദനദാസ് കൊലക്കേസ് പ്രതി ജി.സന്ദീപിനെ 14 ദിവസത്തേക്കു കൂടി റിമാൻഡ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു സന്ദീപിനെ ഓൺലൈനായാണു കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി മുൻപാകെ ഇന്നലെ ഹാജരാക്കിയത്. പ്രത്യേക മെഡിക്കൽ ബോർഡ് നിർദേശ പ്രകാരം ഇയാൾക്കു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക സെല്ലിൽ ചികിത്സയും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥൻ എം.എം.ജോസ് എത്തിയാണ് ഓൺലൈനിൽ ഹാജരാക്കിയത്. സന്ദീപിന്റെ ജാമ്യാപേക്ഷ 27നു കോടതി പരിഗണിക്കും.
English Summary : Dr vandana das murder case