ഡോ. വന്ദന ദാസ് കൊലക്കേസ്; ദേശീയ വനിതാ കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചു

dr-vandana-das-6
ഡോ. വന്ദന
SHARE

ന്യൂഡൽഹി ∙ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ അക്രമിയുടെ കുത്തേറ്റു ഹൗസ് സർജൻ ഡോ. വന്ദന ദാസ് മരിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചു. കമ്മിഷൻ അധ്യക്ഷ രേഖ ശർമ ഉൾപ്പെടുന്ന രണ്ടംഗ സമിതി നാളെ വന്ദനയുടെ കുടുംബത്തെ സന്ദർശിക്കും. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരിൽ നിന്നും വന്ദനയെ ചികിത്സിച്ച ഡോക്ടർമാരിൽ നിന്നും സമിതി വിവരങ്ങൾ ശേഖരിക്കും. സംഭവത്തിനു പിന്നാലെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സമിതി ഡിജിപിക്കു കത്തു നൽകിയിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ല. കേരള പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വന്ദനയുടെ കുടുംബം അതൃപ്തി അറിയിച്ച പശ്ചാത്തലത്തിലാണ് ഇടപെടലെന്നും കമ്മിഷൻ അറിയിച്ചു.

English Summary : Dr. Vandana Das murder case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS