ഹയർ സെക്കൻഡറി ജയം 82.95%, വിഎച്ച്എസ്ഇ 78.39%

Mail This Article
തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി പരീക്ഷയിൽ 82.95 ശതമാനവും വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ (വിഎച്ച്എസ്ഇ) 78.39 ശതമാനവും വിജയം. ഹയർ സെക്കൻഡറി വിജയം 0.92% കുറഞ്ഞപ്പോൾ (കഴിഞ്ഞവർഷം 83.87%) വിഎച്ച്എസ്ഇയിൽ 0.13% കൂടി (കഴിഞ്ഞവർഷം 78.26%). സംസ്ഥാനത്ത് 71 ഹയർ സെക്കൻഡറി വിദ്യാർഥികൾ മുഴുവൻ മാർക്കും നേടി. ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 75.3%, ഓപ്പൺ സ്കൂൾ സംവിധാനമായ സ്കോൾ കേരളയിൽ 48.73% വീതമാണു വിജയം. ഒന്നും രണ്ടും വർഷ മാർക്കുകൾ ചേർത്താണു ഫലം പ്രഖ്യാപിച്ചത്.
ഫലം ഒറ്റനോട്ടത്തിൽ:
ഹയർ സെക്കൻഡറി (റഗുലർ)
പരീക്ഷ എഴുതിയവർ: 3,76,135
ജയം: 3,12,005
ഫുൾ എപ്ലസ്: 33,815
100% വിജയമുള്ള സ്കൂളുകൾ: 77
വിഎച്ച്എസ്ഇ
റഗുലർ: പരീക്ഷ എഴുതിയവർ: 28,495
ജയം: 22,338
ഫുൾ എപ്ലസ്: 373
100% വിജയമുള്ള സ്കൂളുകൾ: 20
ടെക്നിക്കൽ സ്കൂൾ
പരീക്ഷ എഴുതിയവർ: 1753
ജയം: 1320
ഫുൾ എപ്ലസ്: 98
സ്കോൾ കേരള (ഓപ്പൺ സ്കൂൾ)
പരീക്ഷ എഴുതിയവർ: 34,786
ജയം: 16,950
ഫുൾ എപ്ലസ്: 494
English Summary: Higher secondary exam results