പുളിക്കൽ(മലപ്പുറം) ∙ മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറിയും നിലവിൽ അംഗവുമായ റസാഖ് പയമ്പ്രോട്ടിനെ(57) പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
സഹോദരന്റെ മരണത്തിൽ നീതി തേടി നൽകിയ പരാതിക്കെട്ടും പരാതിയിൽ പഞ്ചായത്തടക്കം നടപടിയെടുക്കാത്തതിനെത്തുടർന്നുള്ള ആത്മഹത്യയാണെന്ന കുറിപ്പും മൃതദേഹത്തിനു സമീപത്തു കണ്ടെത്തി. ഇന്നലെ രാവിലെ 7.30ന് ആണു സംഭവം.
കൊട്ടപ്പുറം പാണ്ടിയാട്ടുപുറം സ്വദേശിയാണ് റസാഖ്. പഞ്ചായത്ത് ഓഫിസിലെ കുടുംബശ്രീ മുറിയോടു ചേർന്ന ഭാഗത്താണ് ഇദ്ദേഹത്തെ രാവിലെ നാട്ടുകാർ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് മൃതദേഹം താഴെയിറക്കാൻ ശ്രമിച്ചപ്പോൾ, തഹസിൽദാർ എത്താതെ കൊണ്ടുപോകാൻ പറ്റില്ലെന്നറിയിച്ച് നാട്ടുകാർ തടഞ്ഞു.
രാവിലെ പത്തോടെയാണ് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രത്രിയിലേക്കു മാറ്റിയത്.
English Summary: Man commits suicide in Panchayat