ADVERTISEMENT

കൊച്ചി ∙ ഉത്സവകാലത്ത് ആനകളെ ക്ഷേത്രങ്ങൾ തോറും കൊണ്ടുപോകുന്നതിനിടെ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണമെന്നു ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാരിനു ശ്രദ്ധയുണ്ടാകണമെന്നും ജില്ലാ തലത്തിൽ നിരീക്ഷണ സമിതി വേണമെന്നു‌ം കോടതി പറഞ്ഞു

എഴുന്നള്ളത്തിനും മറ്റും പോകുന്ന ആനകൾക്കു ശരീരത്തിലെ ചൂടു കുറയ്ക്കാൻ ക്ഷേത്രങ്ങളിൽ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് സൊസൈറ്റി ഫോർ എലിഫന്റ് വെൽഫെയർ നൽകിയ ഹർജിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്. വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഹർജിയിൽ സർക്കാരിനും തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്കും ഗുരുവായൂർ ദേവസ്വത്തിനും കോടതി നോട്ടിസ് പുറപ്പെടുവിച്ചു.

ചൂടു കൂടിയ സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ ആനകൾക്കു കുളിക്കാൻ വലിയ ടാങ്കുകൾ നിർമിക്കണമെന്നാണ് ആവശ്യം. നിലവിൽ പൈപ്പിൽ നിന്നുള്ള വെള്ളം ഹോസ് ഉപയോഗിച്ച് ആനയുടെ ശരീരത്തു ചീറ്റിക്കുകയാണു ചെയ്യുന്നത്. 

തമിഴ്നാട്ടിൽ ആനകൾക്കായി 10 മീറ്റർ വീതം നീളവും വീതിയും 1.5– 2 മീറ്റർ ആഴവുമുള്ള ടാങ്കുകൾ നിർമിക്കണമെന്നും 3 മണിക്കൂർ വരെ ആനകളെ കുളിപ്പിക്കണമെന്നും ചട്ടമുണ്ട്. ഇത്തരം ചട്ടം കേരളത്തിൽ ഇല്ലാത്തതിനാൽ കോടതി ഇടപെടണമെന്നാണ് ആവശ്യം.

English Summary : Rest should be ensure for elephant and mahout says high court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com