വിരമിക്കൽ സൽക്കാരത്തിന് അധ്യാപിക കുഴഞ്ഞുവീണു മരിച്ചു

mini
വി.ഐ. മിനി.
SHARE

വെഞ്ഞാറമൂട് ∙ വിരമിക്കുന്നതിനു മുന്നോടിയായി സുഹൃത്തുക്കൾ ഏർപ്പെടുത്തിയ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. വെഞ്ഞാറമൂട് പിരപ്പൻകോട് ഗവ. വിഎച്ച്എസ്എസ് ഹയർ സെക്കൻഡറി വിഭാഗം ഇക്കണോമിക്സ് അധ്യാപിക കാരേറ്റ് പേടികുളം ശീമവിള വീട്ടിൽ വി.ഐ.മിനി (56) ആണു മരിച്ചത്. 31നു  സർവീസിൽ നിന്നു വിരമിക്കാനിരിക്കുകയായിരുന്നു. 

ഇന്നലെ 12.30നു കാറിൽ എത്തിയ ഇവർ പരിപാടി നടക്കുന്ന സ്ഥലത്തേക്കു നടന്നു പോകുന്നതിനിടെ കുഴ‍ഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തകർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ്: വേണുകുമാർ (കെഎസ്ഇബി). മക്കൾ : ജയശങ്കർ ( പോളിടെക്നിക് വിദ്യാർഥി), ഇന്ദുജ (ബിരുദ വിദ്യാർഥിനി).

English Summary : Teacher collapses and dies at retirement party

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA