അരിക്കൊമ്പൻ കാടുകയറി, തിരിച്ചിറങ്ങിയാൽ മയക്കുവെടി; കുങ്കികൾ റെഡി... 1,2,3

HIGHLIGHTS
  • അരിക്കൊമ്പനെ കിട്ടിയാൽ പൂട്ടാൻ 3 കുങ്കിയാനകൾ കമ്പത്ത്; കാണാൻ ജനത്തിരക്ക്
tamil-nadu-kungis
കുങ്കീസ് ഡേ ഔട്ട്... അരിക്കൊമ്പനെ മെരുക്കാൻ എത്തിച്ച കുങ്കിയാനകളായ മുത്തു, സ്വയംഭൂ, ഉദയൻ.
SHARE

കമ്പം (തമിഴ്നാട്) ∙ അരിക്കൊമ്പൻ നാട്ടിലെത്തിയാൽ പൂട്ടാൻ സർവസജ്ജരായി മൂന്നു കുങ്കിയാനകൾ കമ്പത്ത്. അരിരാജ എന്ന മുത്തു, സ്വയംഭൂ, ഉദയൻ എന്നീ കുങ്കിയാനകളെയാണു തമിഴ്നാട് വനംവകുപ്പ് കമ്പത്ത്  എത്തിച്ചത്. അരിക്കൊമ്പനെ മയക്കുവെടി വച്ചശേഷം പ്രദേശത്തുനിന്നു മാറ്റേണ്ടിവന്നാൽ സഹായത്തിനാണ് ആനമല ടോപ് സ്‌ലിപ്പിൽ നിന്നു കുങ്കികളെ കൊണ്ടുവന്നത്. ഗൂഡല്ലൂർ - തേനി ബൈപാസിന്റെ സമീപത്തെ തോട്ടത്തിൽ ഇന്നലെ പുലർച്ചെയെത്തിച്ച കുങ്കിയാനകളെ വൈകിട്ടോടെ കമ്പം ഫോറസ്റ്റ് റേഞ്ച് ഓഫിസ് വളപ്പിലേക്കു മാറ്റി.

ആനകളെ കാണാനെത്തിയ ജനക്കൂട്ടം കാരണമാണു ഫോറസ്റ്റ് ഓഫിസ് വളപ്പിലേക്ക് ഇവയെ മാറ്റിയത്. ഇന്നലെ രാവിലെ മുതൽ കുങ്കികളെ കാണാൻ ജനം ഒഴുകിയെത്തുകയായിരുന്നു. കമ്പം ടൗണിലേക്കുള്ള റോഡിലും ഗൂഡല്ലൂർ - തേനി ബൈപാസിലും ഗതാഗതക്കുരുക്കുമുണ്ടായി. 

തോട്ടത്തിലെ മരങ്ങൾക്കിടയിൽ നിന്ന ആനകളുടെ ചിത്രം പകർത്താനും തിരക്കായിരുന്നു. ചിലർ ആനകൾക്ക് അടുത്തെത്തി പോസ് ചെയ്തു പടമെടുക്കുകയും ചെയ്തു.

English Summary : Arikomban went forest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS