ക്യാമറ വിവാദം: കെൽട്രോണിന് 277 കോടിയുടെ പദ്ധതി നഷ്ടം

Keltron Logo: Photo: Facebook, @Keltron
Photo: Facebook, @Keltron
SHARE

തിരുവനന്തപുരം∙ റോഡ് ക്യാമറ പദ്ധതി വിവാദമായതോടെ ഇതു നടപ്പാക്കിയ കെൽട്രോണുമായി ചേർന്ന് ചെയ്യാനിരുന്ന ഏകദേശം 160 കോടിയുടെ കരാറിൽ നിന്ന് അസം സർക്കാരും 117 കോടിയുടെ പദ്ധതിയിൽ നിന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പും പിൻമാറി. ക്യാമറയുടെ  വില കൂട്ടിക്കാണിച്ചതും ഉപകരാറുകൾ നൽകുന്നതും വിവാദമായത് ശ്രദ്ധയിൽപെട്ടാണു പിന്മാറ്റം.

ആഗ്ര– ന്യൂഡൽഹി ദേശീയ പാതയിൽ കേരളത്തിന്റേതിനു സമാനമായ സ്പീഡ് ഡിറ്റക്‌ഷൻ റഡാർ ക്യാമറകളും എഐ ക്യാമറകളും സ്ഥാപിക്കുന്നതിന് 15 ദിവസത്തിനുള്ളിൽ കരാർ ഒപ്പിടുന്ന നടപടികളിലേക്ക് കടക്കാനിരിക്കെയാണ് അവർ തൽക്കാലം പദ്ധതിയുമായി മുന്നോട്ടില്ലെന്ന് കെൽട്രോണിനെ അറിയിച്ചത്. 

കേരളത്തിന്റേതിന് സമാനമായി ക്യാമറ സ്ഥാപിക്കുന്നത് 160 കോടിയുടെ പദ്ധതിയിൽ ആദ്യ ഘട്ടത്തിന് 45 കോടിയുടെ കരാറിനാണ് അസം ഗതാഗത വകുപ്പും കെൽട്രോണുമായി ചർച്ചകൾ പൂർത്തിയാക്കിയത്. ഇതിനിടെ കർണാടക ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ കേരളത്തിൽ കെൽട്രോൺ സ്ഥാപിച്ച ക്യാമറകളുടെയും കൺട്രോൾ റൂമിന്റെയും പ്രവർത്തനം പഠിക്കാനെത്തി.

English Summary: Controversy continues on road camera

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS