മുംബൈ ∙ വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ ഹരിപ്പാട് സ്വദേശി സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു. മുംബൈ ഡോംബിവ്‌ലി വെസ്റ്റ് ഉമേഷ് നഗറിലെ സായ്ചരൺ ബിൽഡിങ് നിവാസികളായ രവീന്ദ്രൻ–ദീപ ദമ്പതികളുടെ മക്കളായ ഡോ. രഞ്ജിത്ത് (23), കീർത്തി (17) എന്നിവരാണ് ഡോംബിവ്‌ലി ഈസ്റ്റിലുള്ള ദാവ്‌ഡിയിലെ കുളത്തിൽ മുങ്ങിമരിച്ചത്. മാതാപിതാക്കൾ ചികിത്സാർഥം നാട്ടിലാണ്.
കീർത്തി കാൽ തെറ്റി കുളത്തിൽ വീണെന്നും സഹോദരിയെ രക്ഷിക്കാൻ രഞ്ജിത്ത് വെള്ളത്തിലേക്കു ചാടിയെന്നുമാണു വിവരം. ഇരുവരും മുങ്ങിത്താഴുകയായിരുന്നു. അഗ്നിരക്ഷാസേന ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങൾ ഇന്നു നാട്ടിലെത്തിക്കും. രഞ്ജിത് നവിമുംബൈയിലെ ആശുപത്രിയിൽ ഹൗസ് സർജനാണ്. കീർത്തി പ്ലസ് ടു പൂർത്തിയാക്കി.
English Summary: Malayali doctor and sister drowned to death in Mumbai