ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ 66 ഗവ. ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാർ ഇല്ലാതെ വർഷങ്ങളായി ഇൻചാർജ് ഭരണം തുടരുന്നതിനിടെ, പ്രിൻസിപ്പൽമാരുടെ നിലവിലുള്ള റാങ്ക് പട്ടികയിൽ ഉൾപ്പെടാത്ത പരാതിക്കാരെ ഉൾപ്പെടുത്താൻ വീണ്ടും സിലക്‌ഷൻ കമ്മിറ്റിയെ നിയോഗിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

പ്രിൻസിപ്പൽ ഒഴിവിലേക്ക് അപേക്ഷിച്ച 110 പേരിൽ യുജിസി യോഗ്യതയുള്ള 43 പേരെ കോളജ് വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുത്തിരുന്നു. ഇത് പിഎസ്‍സി അംഗീകരിച്ചു സർക്കാരിലേക്കു വിട്ടെങ്കിലും പട്ടികയിൽ അധ്യാപക സംഘടനാ നേതാക്കൾക്കു കടന്നുകൂടാൻ കഴിയാത്തതുകൊണ്ട് നിയമന ഉത്തരവിറക്കാതെ മാസങ്ങളായി നീട്ടിക്കൊണ്ടു പോകുകയായിരുന്നു.

ഈയിടെ കോളജ് വിദ്യാഭ്യാസ ഡയറക്ടറും അഡീഷനൽ ഡയറക്ടറും മാറിയ സാഹചര്യത്തിലാണ് പുതിയ സിലക്‌ഷൻ കമ്മിറ്റി. ഇതിലെ സബ്ജക്ട് എക്സ്പർട്ടുകളിൽ ഭൂരിപക്ഷവും ഇടതു ചായ്‌വുള്ളവരാണെന്ന്  ആരോപണമുണ്ട്.  പുതിയ സിലക്‌ഷൻ കമ്മിറ്റി നിർദേശിക്കുന്നവരെ കൂടി റാങ്ക് പട്ടികയിൽ ഉൾപ്പെടുത്താനാണ് തീരുമാനം.

ഗവേഷണ ബിരുദവും 15 വർഷത്തെ അധ്യാപന പരിചയവും യുജിസി അംഗീകൃത ജേണലുകളിലെ പ്രസിദ്ധീകരണങ്ങളും 110 പോയിന്റ് ഗവേഷണ സ്കോറുമാണ് പ്രിൻസിപ്പൽ നിയമന യോഗ്യത. യുജിസി ചട്ടപ്രകാരം പ്രിൻസിപ്പലിന് 15 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. അധ്യാപകേതര തസ്തികയിലെ ഡപ്യൂട്ടേഷൻ കാലയളവ് കൂടി അധ്യാപന പരിചയമായി കണക്കാക്കാനും യുജിസി അംഗീകൃത ജേണലുകൾക്ക് പകരം മറ്റു ജേണലുകളിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങൾ കൂടി പരിഗണിക്കാനും സർക്കാർ നേരത്തേ  ഉത്തരവിട്ടിരുന്നു.

 

English Summary:  Principal appointment pending in Kerala colleges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com