ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു വരുന്ന അഞ്ചു ദിവസം പരക്കെ മഴ ലഭിക്കുമെന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂൺ നാലിനു തന്നെ കാലവർഷം കേരള തീരത്ത് എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ ഇന്നും നാളെയും ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

ജൂൺ നാലു വരെ കേരള, ലക്ഷദ്വീപ് തീരങ്ങളിൽനിന്നു മത്സ്യബന്ധനത്തിനു പോകരുതെന്ന മുന്നറിയിപ്പും ഉണ്ട്. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണിത്. ജൂൺ ആറോടെ അറബിക്കടലിൽ ചുഴലിക്കാറ്റ് ഉണ്ടാകാനിടയുണ്ടെന്നു യൂറോപ്യൻ കാലാവസ്ഥാ ഏജൻസികൾ പ്രവചിച്ചു. എന്നാൽ, ന്യൂനമർദമോ ചുഴലിക്കാറ്റോ രൂപപ്പെടാനുള്ള സാധ്യത കാലാവസ്ഥാ വകുപ്പ് ഇതുവരെ അറിയിച്ചിട്ടില്ല. 

English Summary : Heavy rain for 5 more days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com