ശിവദാസക്കുറുപ്പെന്ന സ്നേഹം മിണ്ടാതെ ‘വിരമിച്ചു’

HIGHLIGHTS
  • ആലപ്പുഴ പൊള്ളേത്തൈ സ്കൂളിൽ സങ്കടമായി പ്രവേശനോത്സവം
sivadasakurup
കെ.ഡി.ശിവദാസക്കുറുപ്പ്
SHARE

കലവൂർ (ആലപ്പുഴ) ∙ ജില്ലാ പ്രവേശനോത്സവത്തിന് പൊള്ളേത്തൈ ഗവ. ഹൈസ്കൂളിൽ എല്ലാ ഒരുക്കവും നടത്തിയ ശിവദാസക്കുറുപ്പിന്റെ പുഞ്ചിരി ഇന്നലെ രാവിലെ കുഞ്ഞുങ്ങൾ കണ്ടില്ല. സംസാര – ശ്രവണ ശേഷിയില്ലാത്തതിനാൽ ആംഗ്യഭാഷയിൽ സംസാരിച്ചിരുന്ന ശിവദാസന്റെ മരവിച്ച മുഖമാണ് സ്കൂളിലെത്തിയ കുട്ടികളും അധ്യാപകരും കണ്ടത്. 

സ്കൂളിലെ പ്യൂൺ ജോലിയിൽനിന്നു വിരമിച്ച ശേഷവും 3 വർഷമായി പ്രതിഫലമില്ലാത്ത ജോലി ചെയ്തു വരികയായിരുന്നു കൈലാസത്തിൽ കെ.ഡി.ശിവദാസക്കുറുപ്പ് (59). ജില്ലാ പ്രവേശനോത്സവത്തിനു സ്കൂൾ ഒരുക്കിയാണു ശിവദാസൻ കഴിഞ്ഞ ദിവസം മടങ്ങിയത്. സ്കൂളിലെ മുൻ അധ്യാപകനും അയൽവാസിയുമായ എ.എസ്.ജയമോഹൻ കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സംസ്കാരത്തിൽ പങ്കെടുത്തശേഷം ഉച്ചയ്ക്കു സ്കൂളിലേക്ക് എത്തുമ്പോൾ ശിവദാസനു നെഞ്ചുവേദനയുണ്ടായി. തുടർന്നാണു മരണം. ദുഃഖസൂചകമായി ജില്ലാ പ്രവേശനോത്സവം ചാരമംഗലം സ്കൂളിലേക്കു മാറ്റി. പ്രവേശനോത്സവത്തിനായി ഒരുക്കിയ വേദിയിലാണ് ശിവദാസന്റെ മൃതദേഹം പൊതുദർശനത്തിനു വച്ചത്. 

English Summary : KD Sivadasakurup passes away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS