ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങളിലെ 19 വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനും എൽഡിഎഫിനും 9 സീറ്റു വീതം ലഭിച്ചു. ബിജെപിക്ക് ഒരു സീറ്റ് കിട്ടി. ബിജെപിക്കും ജനപക്ഷത്തിനും ഓരോ സീറ്റ് നഷ്ടമായി. 3 സീറ്റ് യുഡിഎഫ് പിടിച്ചെടുത്തപ്പോൾ നിലവിലുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെട്ടു.

നിലവിലുണ്ടായിരുന്ന 4 സീറ്റ് നഷ്ടമായെങ്കിലും പുതിയ നാലെണ്ണം പിടിച്ചെടുത്ത് എൽഡിഎഫ് എണ്ണം നിലനിർത്തി. ബിജെപിയുടെ 2 സിറ്റിങ് സീറ്റും ജനപക്ഷത്തിന്റെ ഒരു സീറ്റും യുഡിഎഫിന്റെ ഒരു സീറ്റും എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിന്റെ 3 സീറ്റ് യുഡിഎഫും ഒരെണ്ണം ബിജെപിയുമാണ് പിടിച്ചത്. 9 ജില്ലകളിലായി 2 കോർപറേഷൻ, 2 മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പു നടന്നത്.

∙ എൽഡിഎഫ് പുതിയതായി പിടിച്ചെടുത്തത്: പൂഞ്ഞാർ പെരുനിലം വാർഡ് (ജനപക്ഷ‍ത്തിൽ നിന്ന്), കോഴിക്കോട് പുതുപ്പാടി കണ‍ലാട് വാർഡ് (യുഡിഎഫിൽനിന്ന്), എറണാകുളം നെല്ലിക്കുഴി തുളുശേരിക്കവല വാർഡ്, കൊല്ലം അഞ്ചൽ തഴമേൽ വാർഡ് (ബിജെപിയിൽ നിന്ന്).

∙ യുഡ‍ിഎഫ് പിടിച്ചെടുത്തത്: പത്തനംതിട്ട മൈലപ്ര അഞ്ചാം വാർഡ്, കണ്ണൂർ ചെറുതാഴം കക്കോണി, പാലക്കാട് മുതലമട പറയമ്പള്ളം (എൽഡിഎഫിൽനിന്ന്)

∙ ബിജെപി പിടിച്ചെടുത്തത്: പാലക്കാട് കാഞ്ഞിരപ്പുഴ കല്ല‍മല (എൽഡിഎഫിൽനിന്ന്)

English Summary: Local By-Elections: Nine seats each for UDF and LDF; One seat for BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com