ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തു ലിംഗ ഭേദം ഒഴിവാക്കി മിക്സഡ് സ്കൂളുകളായി മാറിയതു 32 എണ്ണം. ഇതിൽ 25 എണ്ണവും കഴിഞ്ഞ മാറിയതു 2 വർഷത്തിനിടെയാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 5 സ്കൂളുകളും അതിനു മുൻപ് യുഡിഎഫ് സർക്കാരിന്റെ കാലത്തു 2 സ്കൂളുകളും മിക്സഡ് ആയി.

ആൺ–പെൺ ഭേദം ഉപേക്ഷിച്ച് എല്ലാവർക്കും പ്രവേശന വാതിൽ തുറന്ന സ്കൂളുകൾ കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ്; 7 എണ്ണം. കോഴിക്കോട് ആറും എറണാകുളത്ത് അഞ്ചും സ്കൂളുകൾ മിക്സഡ് ആയി. കുട്ടികൾ കുറഞ്ഞ സാഹചര്യത്തിലാണു പല ആൺ, പെൺ സ്കൂളുകളും മിക്സഡ് ആയി മാറിയത്.

സ്കൂൾ പിടിഎയുടെ തീരുമാനം അനുസരിച്ചു തദ്ദേശ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെയാണ് സ്കൂളുകൾ മിക്സഡ് ആക്കി മാറ്റാൻ പൊതു വിദ്യാഭ്യാസ വകുപ്പിൽ അപേക്ഷിക്കേണ്ടത്. അടിസ്ഥാന സൗകര്യങ്ങളും സമീപത്തെ പൊതു വിദ്യാലയങ്ങളെ എങ്ങനെ ബാധിക്കും എന്നീ കാര്യങ്ങൾ കൂടി പരിഗണിച്ചാണു വകുപ്പ് മിക്സഡ് ആക്കാൻ അംഗീകാരം നൽകുക.

English Summary: Mixed school 32, Thiruvananthapuram is ahead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com