പടുകൂറ്റൻ സിഗരറ്റ് രൂപത്തിനു തീ കൊളുത്തി; മുറിവുകൾ ഉണങ്ങിയിട്ടും അക്ഷരയുടെ ഉള്ളു പൊള്ളുന്നു

HIGHLIGHTS
  • ലഹരിവിരുദ്ധ പരിപാടിക്കിടെ പൊള്ളലേറ്റ കുട്ടിക്ക് ക്ലാസിലെത്താനായേക്കില്ല
akshara-01
അക്ഷര (പൊള്ളൽ ഏൽക്കുന്നതിനു മുൻപുള്ള ചിത്രം).
SHARE

ആലത്തൂർ (പാലക്കാട്) ∙ പുത്തനുടുപ്പും പുസ്തകങ്ങളുമായി കൂട്ടുകാർ സ്കൂളിൽ പോകാനൊരുങ്ങുമ്പോൾ അക്ഷരയ്ക്കു സങ്കടമാണ്; മൂന്നാം ക്ലാസിലേക്കു ജയിച്ചെങ്കിലും ഈ വർഷം ക്ലാസിൽ പോകാൻ കഴിയുമോയെന്ന് ഉറപ്പില്ല. കഴിഞ്ഞ വർഷം നവംബർ ഒന്നിനു കാവശ്ശേരി കലാമണി പിസിഎ എ‍ൽപി സ്കൂളിലെ ലഹരിവിരുദ്ധ പരിപാടിക്കിടെയാണു തോണിപ്പാടം അഞ്ചങ്ങാടി രമേശ്–മഞ്ജു ദമ്പതികളുടെ മകൾ അക്ഷര ഉൾപ്പെടെ 6 പേർക്കു പൊള്ളലേറ്റത്.

പടുകൂറ്റൻ സിഗരറ്റിന്റെ രൂപത്തിനു തീ കൊളുത്തിയപ്പോൾ ആളിക്കത്തി പൊള്ളലേൽക്കുകയായിരുന്നു. പ്രധാനാധ്യാപിക ജസിമോൾ മാത്യുവിനും അക്ഷരയ്ക്കുമായിരുന്നു ഗുരുതര പരുക്ക്. മാസങ്ങൾ നീണ്ട ചികിത്സയ്ക്കു ശേഷം ഇരുവരും സുഖം പ്രാപിച്ചെങ്കിലും അക്ഷരയ്ക്കു തുടർചികിത്സ വേണം. മുറിവുകൾ പൂർണമായി ഉണങ്ങിയെങ്കിലും 6 മാസത്തിനു ശേഷമേ പ്ലാസ്റ്റിക് സർജറി ചെയ്യാനാകൂ.

കൈകാലുകളിലും നെഞ്ചിലും വയറിലും താടിയിലുമുള്ള, ഉണങ്ങിയ മുറിവുകളിലാണ് പ്ലാസ്റ്റിക് സർജറി നടത്തുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അക്ഷരയുടെ ചികിത്സയുടെ മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിച്ചെങ്കിലും തുടർചികിത്സയ്ക്കും ചെലവുണ്ട്. പ്രധാനാധ്യാപിക ജസിമോൾ മാത്യുവിന് ഇന്ന് സ്കൂളിലെത്താൻ കഴിയില്ല. കയ്യിലും മുഖത്തുമുള്ള ഉണങ്ങിയ മുറിവുകളിൽ തൊലി വരാനുണ്ട്.

English Summary: Sad Story of Akshara

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS