കെ.പത്മകുമാർ ജയിൽ മേധാവി; ഷെയ്ഖ് ദർവേഷ് സാഹിബ് അഗ്നിരക്ഷാ സേന ഡയറക്ടർ

ips-officers-31
ഷെയ്ഖ് ദർവേഷ് സാഹബ്, കെ.പത്മകുമാർ, എച്ച്.വെങ്കിടേഷ്, ബൽറാം കുമാർ ഉപാധ്യായ
SHARE

തിരുവനന്തപുരം ∙ ഡിജിപിമാരായി സ്ഥാനക്കയറ്റം നൽകി കെ.പത്മകുമാറിനെ ജയിൽ മേധാവിയായും ഷെയ്ഖ് ദർവേഷ് സാഹിബിനെ അഗ്നിരക്ഷാ സേന ഡയറക്ടർ ജനറലുമായി സർക്കാർ നിയമിച്ചു. ജയിൽ എഡിജിപിയായിരുന്ന ബൽറാം കുമാർ ഉപാധ്യായയെ ഹെഡ്ക്വാർട്ടേഴ്സ് എഡിജിപിയായും സായുധ സേനാ ബറ്റാലിയൻ എഡിജിപി എച്ച്.വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് എഡിജിപിയായും നിയമിച്ചു.

ഡിജിപിമാരായ ബി.സന്ധ്യ, എസ്.ആനന്ദകൃഷ്ണൻ എന്നിവർ വിരമിച്ച ഒഴിവിലാണു പത്മകുമാറിനും ദർവേഷ് സാഹിബിനും ഡിജിപിമാരായി സ്ഥാനക്കയറ്റം നൽകിയത്. ഹെഡ് ക്വാർട്ടേഴ്സ് എഡിജിപിയായിരുന്ന പത്മകുമാർ 1989 ബാച്ചിലെയും ക്രൈംബ്രാഞ്ച് എഡിജിപിയായിരുന്ന ദർവേഷ് സാഹിബ് 1990 ബാച്ചിലെയും ഐപിഎസ് ഉദ്യോഗസ്ഥരാണ്.

English Summary: Promotion For Two IPS Officers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS