ചങ്ങരംകുളം(മലപ്പുറം) ∙ പേരക്കുട്ടിയുടെ സംസ്കാരച്ചടങ്ങിനെത്തിയ സ്ത്രീ റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്കിടിച്ച് മരിച്ചു. തമിഴ്നാട് സ്വദേശിനി വള്ളിയമ്മ(67) ആണു മരിച്ചത്.
ചിയാനൂർ പാടം താടിപ്പടിയിൽ റോഡരികിൽ താമസിക്കുന്ന നാടോടി കുടുംബത്തിലെ മണികണ്ഠന്റെ മകൻ കാർത്തികി(16)നെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംസ്കാരച്ചടങ്ങിനായി തമിഴ്നാട്ടിൽനിന്ന് എത്തിയതാണ് വള്ളിയമ്മ. സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ പുലർച്ചെ റോഡ് കുറുകെ കടക്കുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. ഇരുവരുടെയും സംസ്കാരം നടത്തി.
English Summary: Woman died after being hit by a bike while attending her grandson's funeral