ADVERTISEMENT

തിരുവനന്തപുരം ∙ രാജ്യത്തെ ഒരു കൂട്ടം ആളുകൾക്ക് ഭരണഘടനയിലല്ല വിശ്വാസമെന്നും അധികാരത്തിലൂടെ ഭരണഘടനയെ വരുതിയിലാക്കാമെന്നാണ് അവർ കരുതുന്നതെന്നും കേരള ഹൈക്കോടതി ജസ്റ്റിസ് എൻ. നഗരേഷ്. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐഎഎൽ) ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ‘വർത്തമാന കാലത്ത് അഭിഭാഷകരുടെ പ്രസക്തി’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഭരണഘടന എന്ന് ഇല്ലാതാകുന്നുവോ അന്ന് ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ അവസാനമായിരിക്കും. തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം ഭരണഘടനയെ മറികടക്കാനുള്ള വിധിയല്ലെന്ന് ഭരണകൂടം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. 

സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ആർ ഹെഗ്ഡെ, കേരള ബാർ കൗൺസിൽ ചെയർമാൻ കെ.എൻ.അനിൽകുമാർ വൈ.എസ്.ലോഹിത്, ചെലസാനി അജയകുമാർ, എ.ജയശങ്കർ എന്നിവർ പ്രസംഗിച്ചു. എസ്.എസ്.ബാലു അധ്യക്ഷനായിരുന്നു. ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാറിനെതിരെ ശക്തമായ പോരാട്ടത്തിന്‌ നേതൃത്വം നൽകുമെന്ന്‌ ഐഎഎൽ ദേശീയ പ്രസിഡന്റ്‌ ആർ.എസ്‌.ചീമ പത്രസമ്മേളനത്തിൽ പറഞ്ഞു.

English Summary: Justice N. Nagaresh statement about controlling constitution through power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com