ADVERTISEMENT

തിരുവനന്തപുരം∙ റേഷൻ കടക്കാർക്കുള്ള വേതന പാക്കേജ് പരിഷ്കരണം ഉടനെ നടപ്പാക്കാനാകില്ലെന്നു മന്ത്രി ജി.ആർ.അനിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ നാളത്തെ കടയടപ്പു സമരം പിൻവലിക്കില്ലെന്നു സംയുക്ത സമര സമിതി തീരുമാനിച്ചു. 

മന്ത്രി വിളിച്ച ചർച്ചയിൽ വേതന പരിഷ്കരണം പ്രഖ്യാപിക്കാതെ സമരം പിൻവലിക്കില്ലെന്നു കട ഉടമകളുടെ സംഘടന പ്രതിനിധികളും പ്രഖ്യാപിച്ചത്. അഞ്ചര വർഷം മുൻപുള്ള വേതന പാക്കേജിലെ തുക ഇപ്പോൾ നിത്യവൃത്തിക്കു പര്യാപ്തമല്ലെന്നു സമരസമിതി മന്ത്രിയെ അറിയിച്ചു.

മറ്റു തീരുമാനങ്ങൾ:

∙ കുടിശികയുള്ള 2 മാസത്തെ വേതനം 11ന് അകം വിതരണം ചെയ്യും. 

∙ ഡിപ്പോയിൽ നിന്നു 2 മാസം വരെ സാധനങ്ങൾ ക്രെഡിറ്റായി ലഭിക്കും 

∙ സെയിൽസ്മാൻമാർക്ക് റേഷൻ കട ലൈസൻസ് ലഭിക്കുന്നതിനു വേണ്ടി നിയമഭേദഗതി വരുത്തുന്നതിനെ കുറിച്ചു പഠിക്കാൻ കമ്മിഷനെ നിയോഗിക്കും. 

∙ കട ലൈസൻസി അസുഖം മൂലമോ വിദേശത്തു പോകാനോ 2 മാസം അവധി എടുത്താൽ സെയിൽസ്മാന് ഉത്തരവാദിത്തം നൽകാം. 

∙ റേഷൻ കടകളിൽ കെ ഫോൺ കണക്‌ഷൻ അനുവദിക്കും 

∙ കടകളിൽ സാധനങ്ങളുടെ മൊത്തം അളവു ശരിയായിരിക്കുകയും ഓരോന്നിന്റെയും അളവു വ്യത്യാസപ്പെടുകയും ചെയ്യാം. അത്തരം സാഹചര്യത്തിൽ ഒരു ക്വിന്റൽ വരെ വ്യത്യാസം വന്നാൽ ഫൈൻ ഈടാക്കില്ല. 

∙ വ്യാപാരികൾക്ക് 4% പലിശയ്ക്കു വായ്പ അനുവദിക്കും

∙ വേതനത്തിന് പേ സ്ലിപ് നൽകും

∙ ശിക്ഷണ നടപടികൾ സ്വീകരിക്കുന്നതിനു മുൻപു വ്യാപാരികളെ കാരണം ബോധ്യപ്പെടുത്തും.

∙ മാസാദ്യം തന്നെ ആട്ട കടകളിൽ ലഭ്യമാകും.

∙ കടയ്ക്ക് ലൈസൻസ് ലഭിക്കാൻ സോൾവൻസിയായി ഒരു ലക്ഷം അടയ്ക്കുന്നതിനു പകരം  വസ്തു ഈടു നൽകിയാൽ മതിയെന്ന നിബന്ധന കൊണ്ടുവരും.

English Summary: Ration shops to be closed on monday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com