കൊച്ചി∙ ലഹരി പദാർഥങ്ങൾ പിടികൂടുമ്പോൾ ഉറവിടം വെളിപ്പെടുത്താതിരിക്കാൻ ചില പ്രതികൾ ‘ഡാർക് വെബിന്റെ’ പേരുപറഞ്ഞു തടിതപ്പാൻ ശ്രമിക്കുന്നു. ഡാർക് വെബ് എന്താണെന്ന ധാരണയില്ലാത്ത പ്രതികളും ലഹരി ലഭിച്ചതു ഡാർക് വെബിൽ നിന്നാണെന്നു പറഞ്ഞു തുടങ്ങിയതോടെയാണ് ഈ തട്ടിപ്പു ബോധ്യപ്പെട്ടത്. എന്നാൽ യഥാർഥ ഡാർക് വെബ് വഴിയുള്ള ലഹരി ഇടപാടുകളും കേരളത്തിൽ വ്യാപിക്കുന്നതായി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി), എക്സൈസ് ഇന്റലിജൻസ് വിഭാഗങ്ങൾ മുന്നറിയിപ്പു നൽകുന്നുണ്ട്.
എന്നാൽ സ്വന്തം ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) വിലാസം വെളിപ്പെടുന്ന ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ വഴി ഡാർക് വെബിൽ കയറിയവർക്കു വൻനഷ്ടമാണു സംഭവിക്കുന്നത്. അവരുടെ ബാങ്ക് അക്കൗണ്ടുകൾ വരെ ഡാർക് വെബിലെ സൈബർ ക്രിമിനലുകൾ ചോർത്തുന്നുണ്ട്. രണ്ടാഴ്ച മുൻപു രാസലഹരി പദാർഥം പിടികൂടിയ കേസിലാണു പ്രതിയായ യുവാവ് ലഹരി ലഭിച്ചതും ഡാർക് വെബിൽ നിന്നാണെന്നു മൊഴി നൽകിയത്. എന്നാൽ ഇത്തരത്തിൽ ലഹരിവാങ്ങാനുള്ള സാങ്കേതിക അറിവു പ്രതിക്കില്ലെന്നു ചോദ്യം ചെയ്യലിൽ വ്യക്തമായതോടെ. ലഹരി വിൽപന നടത്തിയ ഇടനിലക്കാരന്റെ വിവരങ്ങൾ അന്വേഷണ സംഘത്തോടു പറയേണ്ടിവന്നു.
English Summary : Some accused use name of 'dark web' to avoid revealing source of drug seized.