ഉയർന്ന പിഎഫ് പെൻഷൻ തിരിച്ചുപിടിക്കുന്നത് തടഞ്ഞു

pension-representational-image
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി ∙ 2014 സെപ്റ്റംബർ ഒന്നിനു മുൻപു വിരമിച്ചവർക്കു നൽകിയ ഉയർന്ന പിഎഫ് പെൻഷൻ തിരിച്ചുപിടിക്കാനുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) നീക്കം ഡൽഹി ഹൈക്കോടതി താൽക്കാലികമായി ത‍ടഞ്ഞു. പി.എസ്.റാവത്ത് ഉൾപ്പെടെ 4 പേർ നൽകിയ ഹർജിയിലാണു നടപടി.

വർഷങ്ങളായി ഉയർന്ന പെൻഷൻ ലഭിക്കുന്ന 4 പേരുടെയും കാര്യത്തിൽ തൽക്കാലം തുടർനടപടി പാടില്ലെന്നു ജസ്റ്റിസ് രേഖ പള്ളി ഉത്തരവിൽ വ്യക്തമാക്കി. ഇപിഎഫ്ഒ ആറാഴ്ചയ്ക്കുള്ളിൽ മറുപടി സത്യവാങ്മൂലം നൽകണം. അതിനുശേഷം മറുപടിക്ക് ഹർജിക്കാർക്കു നാലാഴ്ച അനുവദിക്കും.

English Summary: Delhi High court stops collecting higher pf

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS