ADVERTISEMENT

തിരുവനന്തപുരം ∙ എറണാകുളം മഹാരാജാസ് കോളജിനു സ്വയംഭരണാധികാരം ഉള്ളതിനാൽ വ്യാജരേഖ ചമച്ച കേസിലും പരീക്ഷ എഴുതാത്ത വിദ്യാർഥി ജയിച്ചെന്ന സർട്ടിഫിക്കറ്റ് പുറത്തുവന്ന പ്രശ്നത്തിലും അവർക്കു തന്നെ തുടർ നടപടി സ്വീകരിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. ഇതിന്റെ ഏതെങ്കിലും ഘട്ടത്തിൽ ആവശ്യം വന്നാൽ സർക്കാർ ഇടപെടും. 

എസ്എഫ്ഐ നേതാവ് കെ.വിദ്യയ്ക്കു കോളജിൽ നിന്നു സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും അവർ നൽകിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിലെ സീൽ വ്യാജമാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കു പ്രിൻസിപ്പൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ എഴുതാത്ത പരീക്ഷ ജയിച്ചതായി മാർക്ക് ലിസ്റ്റിൽ വന്നതു സാങ്കേതിക പിഴവ് ആണെന്നും പ്രിൻസിപ്പൽ വ്യക്തമാക്കിയിട്ടുണ്ട്.

English Summary: Maharajas college can take action in K. Vidya fake document issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com