ചൈനീസ് കേബിൾ ഇടപാട് സംശയകരമെന്ന് കേന്ദ്രമന്ത്രി

rajeev-chandrasekhar-6
രാജീവ് ചന്ദ്രശേഖർ
SHARE

ന്യൂഡൽഹി ∙ കെ ഫോൺ പദ്ധതിക്ക് ചൈനീസ് കേബിളുകൾ ഉപയോഗിക്കാനുള്ള തീരുമാനം സംശയങ്ങളുണർത്തുന്നതാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഈ വിവാദത്തിൽ തലയിടാനാഗ്രഹിക്കുന്നില്ലെങ്കിലും‍ ഇന്ത്യയിൽ ലഭ്യമായ വസ്തുക്കൾ ചൈനയിൽ പോയി വാങ്ങിയതിന്റെ കാരണം വിശദീകരിക്കാൻ കേരള സർക്കാർ ബാധ്യസ്ഥമാണ്. കേരള മാധ്യമങ്ങൾ ഇക്കാര്യം അന്വേഷിച്ചു കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്റർനെറ്റ് വിതരണം പോലെ ഗൗരവമേറിയ പദ്ധതികൾക്ക് ഉപയോഗിക്കുന്ന സാമഗ്രികൾ വിശ്വസ്ത സ്രോതസ്സിൽ നിന്നുള്ളതാവണം എന്നതടക്കം വ്യക്തമായ ചട്ടങ്ങളുണ്ട്. ടെൻഡറിലും അതുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. എന്നിട്ടും ഈ നടപടി എന്തുകൊണ്ടെന്നറിയില്ല. മറ്റു രാജ്യത്തു നിന്നു വാങ്ങുന്നതിന് വിലക്കില്ലെങ്കിലും ഇന്ത്യൻ ഉൽപന്നങ്ങൾ കൊണ്ടു തന്നെ പദ്ധതി പൂർത്തിയാക്കാവുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

English Summary: Why is Kerala importing Chinese cables for KFON project: Rajeev Chandrasekhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

കല്യാണ തേൻനിലാ...

MORE VIDEOS