ADVERTISEMENT

തിരുവനന്തപുരം ∙ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിനായി രൂപീകരിച്ച കേരള പബ്ലിക് എന്റർപ്രൈസസ് റിക്രൂട്മെന്റ് ബോർഡിനു വിട്ട നിയമനങ്ങൾ വ്യവസായ വകുപ്പ് തിരിച്ചെടുത്തു. കെൽട്രോണിലെ ഓപ്പറേറ്റർ നിയമനം ബോർഡിനു കൈമാറാൻ കഴിഞ്ഞ ജനുവരിയിൽ ഉത്തരവിറക്കിയിരുന്നു. ഈ നിയമനങ്ങളുടെ അധികാരം കെൽട്രോണിനു തിരിച്ചുനൽകി പുതിയ ഉത്തരവിറക്കി. ബോർഡ് നിലവിൽ വന്ന് ഒരു മാസത്തിനു ശേഷമാണു അധികാരത്തിൽ കൈകടത്തൽ. 

കഴിഞ്ഞ ഓഗസ്റ്റിലാണു റിക്രൂട്മെന്റ് ബോർഡ് നിയമം നിയമസഭ പാസാക്കിയത്. ഇതിനുശേഷം പൊതുമേഖലാ സ്ഥാപനങ്ങളിലെ പിഎസ്‍സിക്കു വിട്ടത് ഒഴികെയുള്ള സ്ഥിരനിയമനങ്ങളെല്ലാം ബോർഡ് വഴി വേണമെന്നു വ്യവസായ വകുപ്പ് നിർദേശം നൽകി. എന്നാൽ 8 ഓപ്പറേറ്റർ തസ്തികകളിലെ നിയമനം സ്വന്തം നിലയ്ക്കു നടത്താൻ കെൽട്രോൺ അനുമതി തേടി. 2013–15 കാലയളവിൽ എഴുത്തുപരീക്ഷ നടത്തിയതും അഭിമുഖം ബാക്കിയുള്ളതുമായ 5 തസ്തികകളിൽ നിയമനം നടത്താൻ അനുവാദം നൽകിയ വകുപ്പ്, 3 തസ്തികകളിലെ നിയമനം റിക്രൂട്മെന്റ് ബോർഡിനു കൈമാറാൻ ഉത്തരവിട്ടു. എന്നാൽ, ഈ തസ്തികകളിലും ചുരുക്കപ്പട്ടിക തയാറാക്കുകയും അഭിമുഖത്തിന് ഒരുക്കം തുടങ്ങുകയും ചെയ്തെന്നു ചൂണ്ടിക്കാട്ടി കെൽട്രോൺ സിഎംഡി സർക്കാരിനു കത്തു നൽകി. ഇതു പരിഗണിച്ചാണ് ശേഷിക്കുന്ന തസ്തികകളിലും നിയമനത്തിനു കെൽട്രോണിനെ അധികാരപ്പെടുത്തിയത്.

സംസ്ഥാനത്തെ മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങളിലെയും പിഎസ്‍സിക്കു വിടാത്ത തസ്തികകളിലെ നിയമനത്തിനായാണു ബോർഡ് രൂപീകരിച്ചതെങ്കിലും മറ്റു വകുപ്പുകൾ സഹകരിക്കാത്തതിനാൽ അധികാരം വ്യവസായ വകുപ്പിൽ ഒതുങ്ങിയിരുന്നു. ഇപ്പോൾ വ്യവസായ വകുപ്പിലെ സ്ഥാപനങ്ങളിലെ നിയമനാധികാരം കൂടി വെട്ടിച്ചുരുക്കി. ഒരു മാസം മുൻപാണു ബോർഡ് പ്രവർത്തനം തുടങ്ങിയത്.

English Summary : Appointments left to board returned to Keltron

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com