ADVERTISEMENT

കൊച്ചി ∙ ‘‘കണ്ണൂർ, കാസർകോട് ജില്ലകളിലെ സിപിഎം പാർട്ടി ഗ്രാമങ്ങൾ ഇന്ത്യയുടെ പരമാധികാരത്തിന് വെല്ലുവിളിയാണ്. ഇന്ത്യയ്ക്കകത്തുള്ള ചൈനയുടെ എൻക്ലേവുകളാണിത്, ദേശദ്രോഹമാണിത്. ഗോവ ഭരിച്ചിരുന്ന പോർച്ചുഗലിനെപ്പോലെയും പോണ്ടിച്ചേരി ഭരിച്ച ഫ്രാൻസിനെപ്പോലെയും ഇന്ത്യയ്ക്കുള്ളിൽ മറ്റൊരു രാജ്യത്തിന്റെ അധികാരം സ്ഥാപിക്കുക എന്നതാണ് അവരുടെ ലക്ഷ്യം’’– പറയുന്നത് മുൻ ഐഎഎസ് ഉദ്യോഗസ്ഥനും 2021 ലെ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന എം.പി.ജോസഫ്. സ്ഥാനാർഥിയെന്ന നിലയിൽ താൻ നേരിട്ട അക്രമരാഷ്ട്രീയം അക്കമിട്ടെഴുതിയ പുതിയ പുസ്തകത്തിലാണിത്. ‘തൃക്കരിപ്പൂർ ചോരപുരണ്ട കഥ പറയുമ്പോൾ– ഒരു ഐഎഎസുകാരന്റെ ഇലക്‌ഷൻ സെൽഫി’ എന്ന പുസ്തകം ശനിയാഴ്ച എറണാകുളത്തു നടക്കുന്ന ചടങ്ങിൽ പി.ജെ.ജോസഫ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കോപ്പി നൽകി പ്രകാശനം ചെയ്യും. 

ചെറുവത്തൂരിൽ യുഡിഎഫ് ഏജന്റുമാരെ തന്റെ കാറിൽ നിന്ന് വലിച്ചിറക്കി മർദിച്ച് വണ്ടി തല്ലിത്തകർത്ത കഥ ജോസഫ് എഴതുയിട്ടുണ്ട്. നായ്ക്കുരണപ്പൊടി വ്യാപകമായി കരുതി അത് യുഡിഎഫ് ഏജന്റുമാരുടെ മേൽ വാരിവിതറുന്നത് തൃക്കരിപ്പൂരിലെ പല ബൂത്തുകളിലും പതിവാണ്. ഉടുവസ്ത്രങ്ങൾ പോലും ഊരിയെറിഞ്ഞ് ഓടാൻ നിർബന്ധിതരാക്കുകയാണ് സിപിഎം.

സ്മാർട്ട് ഫോൺ വഴിയോ ഓൺലൈൻ ആയോ വോട്ടിങ് നടത്തിയാൽ തൃക്കരിപ്പൂരിൽ സിപിഎം പച്ചതൊടില്ല. ആധാർകാർഡ് നിർബന്ധമാക്കിയ കാലത്ത് വോട്ടു ചെയ്യാൻ പിന്നെന്തിനാണ് മറ്റൊരു വോട്ടേഴ്സ് ഐഡന്റിറ്റി കാർഡ്? അത് ആധാറുമായി ലിങ്ക് ചെയ്താൽ കള്ളവോട്ടിന്റെ കള്ളിപൊളിയും. കേരളത്തിൽ സിപിഎം തട്ടിയെറിഞ്ഞ ജനാധിപത്യ സ്തൂപങ്ങൾ കാണാതെ പോകരുതെന്നുള്ളതുകൊണ്ടാണ് ഇത്തരമൊരു പുസ്തകമെഴുതിയതെന്ന് എറണാകുളം മുൻകലക്ടറും മുൻ ലേബർ കമ്മിഷണറുമായ എം.പി.ജോസഫ് പറയുന്നു. 

English Summary: UDF Thrikaripur constituency candidate in 2021 M.P. Joseph book reveals his experiences during election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com