ADVERTISEMENT

ന്യൂ‍ഡൽഹി ∙ മലയാളിയായ ജസ്റ്റിസ് കെ.എം.ജോസഫ് സുപ്രീം കോടതിയിൽനിന്ന് ഇന്നു വിരമിക്കുന്നു. വേനലവധിക്കിടെ, ഇന്നലെ സുപ്രീം കോടതിയിലെത്തിയ ജസ്റ്റിസ് ജോസഫ് നേരത്തേ വാദം കേട്ട കോൾ ഇന്ത്യ– കോംപറ്റീഷൻ കമ്മിഷൻ കേസിൽ വിധി പറഞ്ഞു. കോടതിയും ബാർ അസോസിയേഷനും നേരത്തേ യാത്രയയപ്പു നൽകിയിരുന്നു.

കേരള ഹൈക്കോടതിയിൽ 2004 ഒക്‌ടോബറിൽ നിയമിതനായ ജസ്റ്റിസ് കെ.എം.ജോസഫ്, ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരുന്നശേഷമാണു സുപ്രീം കോടതി ജഡ്ജിയായത്. 

സുപ്രീം കോടതി ജഡ്‌ജിയും ലോ കമ്മിഷൻ ചെയർമാനുമായിരുന്ന കോട്ടയം അതിരമ്പുഴ കുറ്റിയിൽ പരേതനായ ജസ്റ്റിസ് കെ.കെ.മാത്യുവിന്റെ മകനാണ്.

English Summary : Justice KM Joseph retires

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com