ADVERTISEMENT

കൊച്ചി∙ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ.എം.എ. കുട്ടപ്പൻ (75) അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കലൂർ പൊറ്റക്കുഴി നിവിയ റോഡിലെ വസതിലായിരുന്നു താമസം. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് നഗരത്തിലെ സ്വകാര്യ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി പൊതുരംഗത്തില്ലായിരുന്നു. മൃതദേഹം ഇന്ന് 9 മുതൽ 11 വരെ എറണാകുളം ഡിസിസി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് 4ന് പച്ചാളം ശ്മശാനത്തിൽ. ഭാര്യ ബീബി (എളമക്കര ഗവ.ഹൈസ്കൂൾ റിട്ട.അധ്യാപിക) മക്കൾ: അജിത് പ്രശാന്ത്, അനന്തു പ്രവീൺ.

4 തവണ നിയമസഭാംഗമായിരുന്നു. 2001 മുതൽ 2004 വരെ എ.കെ.ആന്റണി മന്ത്രിസഭയിൽ മന്ത്രിയായി. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പാസായ ശേഷം ആലപ്പുഴ മെഡിക്കൽ കോളജിൽ ട്യൂട്ടറായും കൊച്ചിൻ പോർട് ആശുപത്രിയിൽ മെഡിക്കൽ ഓഫിസറായും സേവനമനുഷ്ഠിച്ച കുട്ടപ്പൻ പിന്നീട് രാഷ്ട്രീയത്തിൽ സജീവമായി. 8 വർഷം മുൻപ് കുറവിലങ്ങാട്ട് എം.എ.ജോൺ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കവെ കുഴഞ്ഞുവീണ കുട്ടപ്പൻ അന്നുമുതൽ കിടപ്പിലായിരുന്നു.

English Summary: Former minister Dr. MA Kuttappan passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com