ADVERTISEMENT

തൃശൂർ ∙ കൊരട്ടി കട്ടപ്പുറം പാറപ്പറമ്പിൽ സൂരജ് (27) അർമീനിയയിൽ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അബിൻ ബിജു കീഴടങ്ങി. തിരുവനന്തപുരം സ്വദേശിയായ അബിൻ ഒളിവിലായിരുന്നു. മറ്റു മൂന്നു പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. അബിനെ ചോദ്യം ചെയ്യുന്നതോടെ ഇവരും പിടിയിലാകുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. 

അതേസമയം, കുത്തേറ്റു ചികിത്സയിലുള്ള ചാലക്കുടി തുരുത്തിപ്പറമ്പ് കണ്ണൂക്കാടൻ ലിജോയുടെ ദൃക്സാക്ഷി മൊഴി പൊലീസ് രേഖപ്പെടുത്തി. ആക്രമിച്ച സംഘത്തിലുൾപ്പെട്ട നിധിൻ എന്ന മലയാളി യുവാവിനെക്കൂടി തിരിച്ചറിയാൻ ലിജോയുടെ മൊഴി വഴിയൊരുക്കിയിട്ടുണ്ട്. വാക്കുതർക്കം ഒത്തുതീർപ്പാക്കാൻ ചർച്ചയ്ക്കു പോയ തങ്ങളെ ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നെന്നു ലിജോയുടെ മൊഴിയിൽ പറയുന്നു. സൂരജിനെ 100 മീറ്ററോളം ഓടിച്ചിട്ടു പിടിച്ചാണ് അവർ ചെറിയ വാളുകൊണ്ടു കുത്തിവീഴ്ത്തിയതെന്നും മൊഴിയിലുണ്ട്. 

അർമീനിയയിലെ മാർഗര്യനിലുള്ള അർമീനിയ റിപ്പബ്ലിക്കൻ മെഡിക്കൽ സെന്ററിൽ ചികിത്സയിലുള്ള ലിജോയെ ഐസിയുവിൽ നിന്നു മുറിയിലേക്കു മാറ്റി. 3 ദിവസത്തിനകം ആശുപത്രി വിടാനാകുമെന്നാണു വിവരം. ലിജോയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനു പിന്നാലെയാണു അർമീനിയൻ പൊലീസ് എത്തി മൊഴിയെടുത്തത്. അങ്കമാലി സ്വദേശിയായ ടോജോ വർഗീസിന്റെ സുഹൃത്തുക്കളാണു കൊല്ലപ്പെട്ട സൂരജും താനും കിരണുമെന്നു ലിജോ നൽകിയ മൊഴിയിൽ പറയുന്നു.

അബിനുമായി തങ്ങൾക്കാർക്കും നേരിട്ടു പരിചയമില്ല. ടോജോയും അബിനും തമ്മിലുള്ള തർക്കം പറഞ്ഞവസാനിപ്പിക്കാനാണു തങ്ങൾ ലെനിൻഗ്രാഡിയൻ എന്ന സ്ഥലത്തേക്കു പോയത്. എന്നാൽ, അബിനൊപ്പമുണ്ടായിരുന്ന നിധിനും മറ്റു രണ്ടുപേരും തങ്ങളെത്തിയ ഉടനെ മർദനം തുടങ്ങിയെന്നും സൂരജ് കൊല്ലപ്പെട്ടെന്നും ലിജോ മൊഴി നൽകി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ സൂരജിന്റെ മൃതദേഹം വിട്ടുനൽകൂ എന്ന് പൊലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്.

English Summary :  Main accused Abin surrendered on Suraj's death in Armenia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com