ADVERTISEMENT

റാന്നി  ∙ പണം പിൻവലിച്ച ശേഷം കാർഡ് പുറത്തെടുക്കുന്നതിനിടെ എടിഎം യന്ത്രത്തിന്റെ മുൻഭാഗം തകർന്നതിന്റെ ചിത്രം പകർ‌ത്തി അയൽവാസിക്ക് അയച്ചു കൊടുത്തയാൾ പുലിവാലു പിടിച്ചു. മോഷണ ശ്രമമെന്ന് സമൂഹമാധ്യമങ്ങളിൽ വാർത്ത പരന്നതാണ് വെട്ടിലാക്കിയത്.  ഒടുവിൽ യഥാർഥ വസ്തുത തുറന്നു പറഞ്ഞ് തടിയൂരി. ഫെഡറൽ ബാങ്കിന്റെ ഉതിമൂട് എടിഎം യന്ത്രത്തിനാണു തകർച്ച നേരിട്ടത്. 

ഇന്നലെ രാവിലെയാണ് സംഭവം. ഉതിമൂട് സ്വദേശി പണമെടുക്കുന്നതിന് എടിഎമ്മിൽ കയറിയപ്പോഴാണ് സംഭവം. കാർഡ് ഇട്ടപ്പോൾ തന്നെ യന്ത്രത്തിന്റെ മുൻഭാഗത്ത് ഇളക്കം കണ്ടിരുന്നത്രെ. 500 രൂപ പൻവലിച്ച ശേഷം കാർഡ് വലിച്ചെടുത്തപ്പോൾ യന്ത്രത്തിന്റെ മുൻഭാഗം ഇളകിത്തൂങ്ങി. 

മൊബൈൽ ഫോണിൽ അതിന്റെ ചിത്രവും പകർത്തിയാണ് പണമെടുത്തയാൾ മടങ്ങിയത്. പിന്നീട് അതു സമീപവാസിയുടെ വാട്സാപ്പിൽ ഇട്ടുകൊടുത്തു. അയൽവാസിയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഇതിനിടെ എടിഎം മോഷണശ്രമം നടന്നെന്ന കിംവദന്തി പ്രചരിക്കുകയായിരുന്നു.

English Summary: ATM machine collapsed after withdrawin atm card in Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com