ADVERTISEMENT

അഗളി (പാലക്കാട്) ∙ അമ്മ ഉപേക്ഷിച്ചതിനെത്തുടർന്നു വനപാലകരുടെ പരിചരണത്തിലായിരുന്ന കാട്ടാനക്കുട്ടി ചരിഞ്ഞത് ആന്തരാവയവങ്ങളിലെ അണുബാധ മൂലമെന്നു പ്രാഥമിക നിഗമനം. ജനിച്ചപ്പോൾ തന്നെ പ്രതിരോധശേഷി കുറവായിരുന്നു. അതിനൊപ്പം അണുബാധ കൂടി വന്നതോടെ ഗുരുതരമാവുകയായിരുന്നു. 

രണ്ടാഴ്ചയായി അട്ടപ്പാടി ബൊമ്മിയാംപടിയിലെ കൃഷ്ണവനത്തിൽ താൽക്കാലിക ക്യാംപിൽ കഴിയുകയായിരുന്ന ആനക്കുട്ടി ചൊവ്വാഴ്ച രാത്രി 11.30നാണ് ചെരിഞ്ഞത്. ജൂൺ 15നാണ് ഒരു വയസ്സുള്ള കുട്ടിക്കൊമ്പനെ പാലൂരിലെ കൃഷിയിടത്തിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആനക്കൂട്ടത്തിനൊപ്പം ചേർക്കാൻ വനപാലകർ ശ്രമിച്ചെങ്കിലും വിഫലമായതോടെയാണു ബൊമ്മിയാംപടിയിലെ ക്യാംപിലെത്തിച്ചത്.

വെറ്ററിനറി സർജൻ ഡോ.ഡേവിഡ് ഏബ്രഹാമിന്റെ നിർദേശാനുസരണം മരുന്നും ഭക്ഷണവും നൽകിവരികയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം കടുത്ത ക്ഷീണത്തിലും തളർച്ചയിലുമായിരുന്നു കുട്ടിക്കൊമ്പൻ. മരുന്നു നൽകി ജീവൻ രക്ഷിക്കാനുള്ള ശ്രമവുമായി ഡോക്ടറും സംഘവും ഒപ്പമുണ്ടായിരുന്നെങ്കിലും രക്ഷിക്കാനായില്ല. ജഡം പോസ്റ്റ്മോർട്ടത്തിനു ശേഷം കൃഷ്ണവനത്തിൽ തന്നെ ദഹിപ്പിച്ചു. ആന്തരാവയവങ്ങളുടെ സാംപിളുകൾ വിശദ പരിശോധനയ്ക്ക് അയച്ചു. 

English Summary : Elephant calf death due to infection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com