ADVERTISEMENT

തൊടുപുഴ ∙ നിർമിതബുദ്ധി (എഐ) ഉപയോഗിച്ച് നഗ്നചിത്രങ്ങൾ നിർമിക്കുന്ന ടെലിഗ്രാം ബോട്ടുകൾ ഭീഷണിയാകുന്നു. ഒരു വ്യക്തിയുടെ യഥാർഥ ചിത്രം എഐയുടെ സഹായത്തോടെ നഗ്നചിത്രമാക്കി മാറ്റുന്നതാണു രീതി. സ്ത്രീകളെ ബ്ലാക്മെയിൽ ചെയ്യാൻ ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കുന്നതായി പരാതിയുണ്ട്. ചില ഓൺലൈൻ വായ്പ ആപ്പുകൾ, തിരിച്ചടവു മുടക്കിയവരെ ഭീഷണിപ്പെടുത്താനും നഗ്നചിത്രം നിർമിച്ചു പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച മറയൂരിൽ യുവാവ് ഇതുമായി ബന്ധപ്പെട്ടു പരാതി നൽകിയിരുന്നു.

ടെലിഗ്രാം ആപ്പിലെ ബോട്ടിൽ ആദ്യചിത്രം മാത്രമാണു സൗജന്യം. പിന്നീടുള്ള ചിത്രങ്ങൾ രൂപമാറ്റം നടത്തുന്നതിനു പണം നൽകുകയോ ബോട്ട് 5 പേർക്കു ഷെയർ ചെയ്യുകയോ വേണം. ഇക്കാരണത്താൽ ബോട്ടിന്റെ വ്യാപനം വേഗത്തിലാണു നടക്കുന്നത്.

ഹോളിവുഡ് ചിത്രമായ ഗോഡ്ഫാദറിലെ ഒരു രംഗം മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ എന്നിവരിലൂടെ പുനഃസൃഷ്ടിച്ച വിഡിയോ കഴിഞ്ഞയാഴ്ച പ്രചരിച്ചിരുന്നു. ആ വിഡിയോ നിർമിക്കാൻ ഉപയോഗിച്ചതും ‘ഡീപ് ഫെയ്ക്’ സാങ്കേതികവിദ്യ ആയിരുന്നു.

ടെലിഗ്രാം ബോട്ട്

ടെലിഗ്രാം ആപ്പിനുള്ളിൽ പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടുകൾ ആണിവ. വ്യക്തികളുടെ സഹായമില്ലാതെ പ്രവർത്തിക്കുന്ന ഈ ബോട്ടുകളിൽ നിർമിതബുദ്ധി അടിസ്ഥാനമായുള്ള ‘ഡീപ് ഫെയ്ക്’ സാങ്കേതികവിദ്യ ഉപയോഗിച്ചാണു വ്യാജമായി നഗ്നചിത്രങ്ങൾ സൃഷ്ടിക്കുന്നത്. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന ബോട്ടുകൾ ഉപയോക്താക്കൾക്ക് ‘റിപ്പോർട്ട്’ ഓപ്ഷൻ വഴി പ്രവർത്തനരഹിതമാക്കാം.

English summary : Telegram bot becoming a threat to blackmail through 'Deep fake'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com