ADVERTISEMENT

തിരുവനന്തപുരം∙ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വിവിധ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ഹാജരാക്കേണ്ട രേഖകൾ ലഘൂകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളും സ്ഥാപനങ്ങളും നൽകുന്ന സബ്സിഡിയും ധനസഹായവും ലഭിക്കാൻ വരുമാന സർട്ടിഫിക്കറ്റ് പോലുള്ള അധിക രേഖകൾ ആവശ്യപ്പെടരുത്. 

ശമ്പളം പരിഷ്കരിച്ചു 

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി (ഐഐഎച്ച്ടി) ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും 2019 ജൂലൈ 1 മുതൽ പ്രാബല്യത്തോടെ പരിഷ്‌കരിച്ചു. കേരള സംഗീത നാടക അക്കാദമിയിലെ സർക്കാർ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവൻസുകൾ എന്നിവ 2021 ഫെബ്രുവരി 10ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വ്യവസ്ഥകൾക്കു വിധേയമായി പരിഷ്‌കരിക്കും. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ സ്ഥിരം ജീവനക്കാർക്ക് വ്യവസ്ഥകൾക്കു വിധേയമായി പതിനൊന്നാം ശമ്പള പരിഷ്‌കരണ ആനുകൂല്യം അനുവദിച്ചു. 

കേരള നഗര ഗ്രാമ വികസന ധനകാര്യ കോർപറേഷനിലെ ജീവനക്കാർക്ക് വ്യവസ്ഥകൾക്കു വിധേയമായി പത്താമത്തെയും പതിനൊന്നാമത്തെയും ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങൾ അനുവദിച്ചു. തെന്മല ഇക്കോ ടൂറിസം പ്രമോഷൻ സൊസൈറ്റി ജീവനക്കാർക്ക്, 2021 ഫെബ്രുവരി 10നു സർക്കാർ ജീവനക്കാർക്ക് അനുവദിച്ച ശമ്പള പരിഷ്‌കരണ ആനുകൂല്യം അനുവദിക്കും. 

English Summary : Relaxation of documents to be produced by very poor for Government benefit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com