ADVERTISEMENT

കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണത്തെപ്പറി സർക്കാർ തീരുമാനം നീണ്ടുപോകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചു ഹൈക്കോടതി. ഇപ്പോൾ നടപടിയെടുത്തില്ലെങ്കിൽ ബ്രഹ്മപുരം വീണ്ടും ആവർത്തിക്കുമെന്നും ചീഫ് ജസ്റ്റിസ് എസ്.വി.എൻ.ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പു നൽകി. ഇത്തവണ പരിഹാരനടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടാൽ പിന്നൊരിക്കലും ശരിയാക്കാനാവില്ല. നടപടികളിൽ പുരോഗതിയില്ലെന്നു പറയാനാവില്ല. എന്നാൽ ജാഗ്രത പിൻവലിച്ചാൽ 20 വർഷം പിന്നോട്ടുപോകുമെന്നും കോടതി പറഞ്ഞു. ബ്രഹ്മപുരത്തു മാലിന്യങ്ങൾക്ക് തീപിടിച്ചു വിഷപ്പുകയുണ്ടായ സംഭവത്തെത്തുടർന്ന് സ്വമേധയായെടുത്ത ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

സർക്കാർ ബയോ സിഎൻജി പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ടെന്നും എന്നാൽ ഇതിനു ടെൻഡറിലൂടെ കൺസോർഷ്യത്തിനു കരാർ നൽകണോ അതോ ബിപിസിഎൽ വഴി നടപ്പാക്കണമോയെന്നതിലാണു തീരുമാനമെടുക്കേണ്ടതെന്ന് തദ്ദേശഭരണ അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അറിയിച്ചു. സർക്കാർ തീരുമാനം രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കുമെന്നും വിശദീകരിച്ചു. തുടർന്ന് ഹർജി രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കാൻ ഹൈക്കോടതി മാറ്റി.

English Summary: High Court said Brahmapuram will repeat if no timely action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com