ADVERTISEMENT

കൊച്ചി ∙ ഹൈക്കോടതിയുടെ 317 ഉത്തരവുകളും ജില്ലാ കോടതികളുടെ 5186 ഉത്തരവുകളും ഇനി മലയാളത്തിലും ലഭ്യമാകും. പ്രാദേശിക ഭാഷയിലും കോടതി ഉത്തരവുകൾ ലഭ്യമാക്കണമെന്ന സുപ്രീംകോടതി നിർദേശ പ്രകാരമാണിത്. ഉത്തരവുകൾ ഹൈക്കോടതിയുടെയും ജില്ലാ കോടതികളുടെയും വെബ് സൈറ്റിൽ ലഭ്യമാകും. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ മാർഗനിർദേശത്തിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സഹായത്തോടെയുള്ള പരിഭാഷ പ്രസിദ്ധീകരിച്ചത്. എഐസിടിഇ തയാറാക്കിയ അനുവാദിനി എന്ന സോഫ്റ്റ്‌വെയറാണ് ഉപയോഗിച്ചത്. 

English Summary : Court orders into Malayalam with help of artificial inteligence 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com