ADVERTISEMENT

തിരുവനന്തപുരം∙ കേരള സർവകലാശാലാ സെനറ്റിലേക്ക് സർക്കാർ നാമനിർദേശം ചെയ്ത 6 അംഗങ്ങൾ യോഗം ചേർന്ന് ഉന്നത ഉദ്യോഗസ്ഥരെയും ജീവനക്കാരെയും വിളിച്ചു വരുത്തി വിശദീകരണം തേടിയതിൽ ജീവനക്കാർക്ക് അമർഷം. അതേസമയം സിൻഡിക്കറ്റ് യോഗം ചേർന്നില്ല എന്ന നിലപാടിലാണ് സർവകലാശാലാ അധികൃതർ. ചട്ട വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും അവർ പറയുന്നു.

വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ സ്ഥലത്തില്ല. അദ്ദേഹം തിരിച്ചെത്തിയതിനു ശേഷം ഇതു സംബന്ധിച്ചു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നൽകിയ പരാതി പരിശോധിക്കും എന്നറിയുന്നു. കേരള സർവകലാശാലയിൽ സെനറ്റ് തിരഞ്ഞെടുപ്പ് പൂർത്തിയാവുകയോ സിൻഡിക്കറ്റ് രൂപീകരിക്കുകയോ ചെയ്യുന്നതിനു മുൻപ്, നാമനിർദേശം ചെയ്യപ്പെട്ട സെനറ്റ് അംഗങ്ങൾ ഭരണ കാര്യങ്ങളിൽ ഇടപെടുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പരീക്ഷാ കൺട്രോളർ, പരീക്ഷയുടെ ടാബുലേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ, ഉത്തരക്കടലാസുകൾ ശേഖരിക്കുന്ന സെക്‌ഷനുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ വിളിച്ചു വരുത്തി വിശദീകരണം ആരാഞ്ഞെന്നാണ് പരാതി. 

 സെനറ്റിൽ നിന്നു സിൻഡിക്കറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 14 പേരും സർക്കാർ നാമനിർദേശം ചെയ്യുന്നവരും ഉൾപ്പെടുന്നതാണ് സിൻഡിക്കറ്റ്. സർവകലാശാലാ നിയമപ്രകാരം സർക്കാരിനു നാമനിർദേശം ചെയ്യാവുന്നത് 6 സെനറ്റ് അംഗങ്ങളെയാണ്. ഇവർ ഭാവിയിൽ സിൻഡിക്കറ്റ് അംഗങ്ങൾ ആയി മാറും.

English Summary : Complaint against six members nominated to Kerala Univesity Senate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com