ADVERTISEMENT

തൃശൂർ ∙ ഭൂമി തരംമാറ്റിയ വകയിൽ വരുമാനമായി ലഭിച്ച 1000 കോടിയോളം രൂപ ചട്ടവിരുദ്ധമായി ധനവകുപ്പിന്റെ കീശയിൽ. നെൽകൃഷി പ്രോത്സാഹിപ്പിക്കൽ, നികത്തിയ കൃഷിഭൂമി പൂർവസ്ഥിതിയിലാക്കൽ തുടങ്ങിയ കാര്യങ്ങൾക്കായുള്ള കാർഷിക അഭിവൃദ്ധി ഫണ്ടിലേക്കു തുക നേരിട്ടു നിക്ഷേപിക്കണമെന്നാണു വ്യവസ്ഥയെങ്കിലും ഫണ്ടിന്റെ ഔദ്യോഗിക അക്കൗണ്ട് പലപ്പോഴും ശൂന്യം. 

അഭിവൃദ്ധി ഫണ്ടിൽ പണമില്ലാത്തതിനാൽ അനധികൃതമായി നികത്തിയ തണ്ണീർത്തടങ്ങൾ പൂർവസ്ഥിതിയിലാക്കുന്നതു നിലച്ച മട്ടാണ്.

തൃശൂർ ഉൾപ്പെടെ പല ജില്ലകളിലും നൂറിലേറെ തണ്ണീർത്തടങ്ങൾ പൂർവ സ്ഥിതിയിലാക്കാനാകാത്ത അവസ്ഥയിലാണെന്ന് ആർഡിഒമാർ, റവന്യു വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

 

English Summary: Land conversion fund Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com