ADVERTISEMENT

കോഴഞ്ചേരി  ∙ യൂക്കോ ബാങ്കിന്റെ നെല്ലിക്കാലായിലുള്ള മല്ലപ്പുഴശേരി ശാഖയുടെ ലോക്കറിന്റെ ഭിത്തി തുരന്ന് കവർച്ചാശ്രമം. ഇന്നലെ പുലർച്ചെ 12.15നും 2നും ഇടയിലാണ് മോഷണശ്രമമെന്നാണ് പൊലീസ് നിഗമനം. ബാങ്കിന്റെ മുൻവശത്തെ ഗ്രില്ലിന്റെ പൂട്ടുകൾ ‍‍ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ചു തകർത്താണ് കവർച്ചാസംഘം അകത്തുകടന്നത്. മുന്നറിയിപ്പ് അലാമിന്റെ കേബിൾ വിഛേദിക്കുകയും ചെയ്തു. ഇതിനുശേഷം പിൻഭാഗത്തെ ജനലിന്റെ 5 കമ്പികളും അറുത്തുമാറ്റി. അടുത്ത മുറിയിലെ ഭിത്തി ‍ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് തുരന്ന് ലോക്കറിലേക്കു പ്രവേശിക്കാനുള്ള ശ്രമവും നടത്തി. എന്നാൽ, ഡ്രില്ലറിന്റെ ഒരു ഭാഗം ലോക്കറിനുള്ളിലേക്ക് അടർന്നു വീണത് ഈ ശ്രമം പരാജയപ്പെടുത്തി. ഇതേത്തുടർന്ന്, ലോക്കറിന്റെ മുൻഭാഗം തകർക്കാൻ നീക്കമുണ്ടായതിന്റെ അടയാളങ്ങളും വാതിലിലുണ്ട്. 

English Summary : Attempted robbery by drilling the wall of bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com