ADVERTISEMENT

കൊല്ലം ∙ ചന്ദ്രയാൻ ദൗത്യത്തിൽ ചവറ കെഎംഎംഎലും ഭാഗഭാക്കായി. കെഎംഎംഎലിൽ നിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് കൊണ്ട് നിർമിച്ച ലോഹസങ്കരങ്ങൾ പേടകത്തിലെ ചില ഭാഗങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. 

കെഎംഎംഎൽ, ഐഎസ്ആർഒയ്ക്കു കീഴിലെ വിക്രം സാരാഭായ് സ്‌പേസ് സെന്റർ, ഡിഫൻസ് മെറ്റലർജിക്കൽ റിസർച് ലബോറട്ടറി എന്നിവയുടെ സംയുക്ത സംരംഭമായാണ് 500 ടൺ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റ് ചവറയിൽ ആരംഭിച്ചത്. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുൽ കലാമിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു ഇത്. 

ടൈറ്റാനിയം സ്പോഞ്ച് ഉൽപാദിപ്പിക്കുന്ന രാജ്യത്തെ ഏക പ്ലാന്റാണ് ഇവിടെയുള്ളത്. ചന്ദ്രയാൻ 2 ദൗത്യത്തിനും ഈ വസ്തു ഉപയോഗിച്ചിരുന്നു. 

English Summary : Titanium sponge for Chandrayaan by KMML

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com