ADVERTISEMENT

പാലക്കാട് ∙ കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്കു വേണ്ടി താൻ നടത്തിയ സമരം അവസാനിപ്പിക്കുന്നതിനു സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാൽ വീണ്ടും സമരം ആരംഭിക്കുമെന്നു സാമൂഹികപ്രവർത്തക ദയാബായി മുന്നറിയിപ്പു നൽകി. ഇത്തവണ കാസർകോട്ടോ കൊച്ചിയിലോ ആകും സമരം. സുപ്രീം കോടതിയെ സമീപിക്കാനും ആലോചനയുണ്ടെന്ന് അവർ മനോരമയോടു പറഞ്ഞു.

‘എന്തൊക്കെ വാഗ്ദാനങ്ങളാണ് അവർ നൽകിയത്. ഒന്നു പോലും നടപ്പാക്കിയില്ല. എനിക്ക് നിരാഹാരം പോലെയുള്ള സമരങ്ങളുടെ വഴി മാത്രമേ അറിയുകയുള്ളൂ.  എൻഡോസൾഫാൻ ദുരിതബാധിതർ ഏറെയുള്ള കാസർകോട്ടുകാരോട് ഈ അവഗണന കാണിക്കുന്നത് വേദനയാണ്’– അവർ പറഞ്ഞു. ദയാബായിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലും പിന്നീട് ആശുപത്രിയിലും 18 ദിവസം നീണ്ട സമരം ഒക്ടോബർ 19ന് അവസാനിപ്പിച്ചത് സർക്കാർ നൽകിയ ഉറപ്പുകൾ വിശ്വസിച്ചാണ്.

ദുരിതബാധിതർക്കായി മെഡിക്കൽ ക്യാംപ് നടത്തുമെന്നു പറഞ്ഞു. 29,000 അപേക്ഷകൾ ലഭിച്ചു. പക്ഷേ, തുടർനടപടി ഉണ്ടായില്ല. എയിംസ് കാസർകോട് വേണമെന്ന് താൻ ആവശ്യപ്പെട്ടു. ഭൂമി ലഭ്യമാക്കാനുള്ള എല്ലാ സൗകര്യവും കാസർകോട്ടാണുള്ളത്. അതു മാത്രം ആവശ്യപ്പെടരുതെന്നും അതു നേരത്തെ തന്നെ തീരുമാനിച്ചതാണെന്നുമാണു സർക്കാർ പറഞ്ഞത്. പക്ഷേ, എയിംസ് സ്ഥാപിക്കാനുള്ള തീരുമാനം ഉൾപ്പെടെ നിയന്ത്രിക്കുന്നത് ഭൂമാഫിയകളാണെന്നും അവർ കുറ്റപ്പെടുത്തി. 

English Summary: Daya Bai to restart protest against kerala government in endosulfan issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com